റിയാദ്-സൗദിയില്‍ നടപ്പു വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നേരിയ വര്‍ധനവുണ്ടായതായി ജനറല്‍ അതോറിറ്റി ഓഫ് പബ്ലിക് സ്റ്റാറ്റിറ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം വര്‍ധനവാണ് ഈ വര്‍ഷത്തെ സമാന കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കെട്ടിട വാടകയില്‍ 0.9 ശശതമാനവും താമസ വില്ലകളുടെ വിലയില്‍ 0.9 ശതമാനവും വീടുകളുടെ വാടകയില്‍ 0.15 ശതമാനവും വിലക്കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴുണ്ടായ വിലവര്‍ധനവ് റസിഡന്‍ഷ്യല്‍ മേഖലയിലെ കെട്ടിടങ്ങള്‍ക്ക് 1.1 ശതമാനവും വ്യാപാര കെട്ടിടങ്ങള്‍ക്ക് 0.2 ശതമാനവും വിലക്കയറ്റമുണ്ടായതാണ് വിലവര്‍ധനവിനു കാരണം. കാര്‍ഷിക മേഖലയില്‍ രേഖപ്പെടുത്തിയ 0.03 ശതമാനം വില വര്‍ധനവും സൂചികയുടെ ഉയര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. റെസിഡന്‍ഷ്യന്‍ മേഖലയുടെ വിലവര്‍ധനവാണ് റിയല്‍ എസ്റ്റൈറ്റ് മേഖലയിലെ വിലക്കയറ്റത്തിനു കാരണമായത്. അതോടൊപ്പം താമസ ഫഌറ്റുകളുടെ വിലകളില്‍ ഒരു ശതമാനവും വ്യാപാര മേഖലയിലെ റിയല്‍ എസ്റ്റേറ്റുകളുടെ വിലയില്‍ 0.2 ശതമാനവും വിലവര്‍ധനവു രേഖപ്പെടുത്തിയതായാണ് കണക്കുകള്‍.
എന്നാല്‍ ഈ കാലയളവില്‍ വ്യാപാരാവശ്യത്തിനുള്ള റൂമുകളുടെയും ഷോപ്പുകളുടെയും വിലയില്‍ 1.1 ശതമാനം വിലക്കുറവ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഷോപ്പിംഗ് കോംപ്ലക്‌സുകളുടെയും കെട്ടിടങ്ങളുടെയും നടപ്പു വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സ്ഥിരത നേടുകയും കാര്‍ഷിക മേഖലയിലെ വസ്തുവിന്റെ വിലയില്‍ 0.3 ശതമാനം വിലക്കുറവു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.