റിയാദ്:സൗദിയില്‍ വിതരണത്തിനല്ലാതെ ഉപയോഗത്തിനു വേണ്ടി മയക്കുമരുന്നു കൈവശം വെച്ചാല്‍ വിദേശികളെ കാത്തിരിക്കുന്ന ശിക്ഷയെന്തായിരിക്കും? സര്‍ക്കാര്‍ വകുപ്പുകള്‍ മയക്കുമരുന്നു വേട്ട ശക്തമാക്കിയ സാഹചര്യത്തില്‍ സൗദിയിലെ പ്രമുഖ നിയമജ്ഞനായ സിയാദ് അല്‍ ശഅലാനോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: സ്വയം ഉപയോഗത്തിനുള്ള മയക്കുമരുന്നുകളുമായി പിടിയിലാകുന്ന വിദേശികള്‍ക്ക് ആറു മാസത്തില്‍ കുറയാത്ത തടവു ശിക്ഷയും ശിക്ഷാകാലവധി പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്തുനിന്നു കയറ്റിയയക്കലും ആജീവനാന്ത പ്രവേശന വിലക്കുമായിരിക്കും ശിക്ഷ. അല്‍ ശഅ്‌ലാനിന്റെ മറുപടി ടിക് ടോക് വഴി പ്രചരിക്കുന്നുണ്ട്.
പ്രവാസികൾ സൂക്ഷിക്കുക മയക്കുമരുന്ന് കൈവശം വച്ചാൽ പ്രവാസികളെ കാത്തിരിക്കുന്ന ശിക്ഷ അറിയാം
