റിയാദ്:വരും ദിവസങ്ങളില്‍ സൗദി അറേബ്യയുടെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു താപനില 47 മുതല്‍ 51 വരെ ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യതയുണ്ട്. വാരാന്ത്യം വരെ ഈ അവസ്ഥ തുടരും. ഇന്ന് ചൊവ്വാഴ്ച രാജ്യത്തിന്റെ തെക്ക് പടിഞ്ഞാര്‍ ഭാഗങ്ങളില്‍ വീശുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റ് കാരണം പൊടിക്കാറ്റുണ്ടാവും. ജിസാന്‍, അസീര്‍ ഹൈറേഞ്ചുകളില്‍ ഉച്ചക്ക് ശേഷം ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.
സൗദിയുടെ മധ്യ,കിഴക്കൻ പ്രദേശങ്ങൾ കൊടുംചൂടിലേക്ക്
