ദോഹ:ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും. ഓഗസ്റ്റ് 1 മുതൽ പ്രീമിയം പെട്രോൾ വിലയിൽ നിലവിലെ വലിയിൽ നിന്നും 0.05 ദിർഹം കുറഞ്ഞ് ലിറ്ററിന് 1.90 ആകുമെന്ന് ഖത്തർ എനർജി അറിയിച്ചു. നിലവിൽ ലിറ്ററിന് 1.95 ആണ് പ്രീമിയം പെട്രോൾ വില. സൂപ്പർ പെട്രോളിന്റേയും ഡീസലിന്റേയും വില മാറ്റമില്ലാതെ തുടരുമെന്നും ഖത്തർ എനർജി അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൂപ്പർ പെട്രോളിന്റേയും ഡീസലിന്റേയും വില മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ പ്രീമിയം പെട്രോൾ വില കൂടിയും കുറഞ്ഞുമിരുന്നു.