സൗദിയിൽ പരിഷ്‌കരിച്ച പിഴകൾ ഏതൊക്കെ വിശദമായി അറിയാം, ഹോട്ടലുകള്‍, ആരോഗ്യസ്ഥാപനങ്ങള്‍, പെട്രോൾ ബങ്കുകള്‍ എന്നിവയിലെ നിയമലംഘനങ്ങള്‍ അറിയാം
ജിദ്ദ:നഗരസഭാ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനക്കിടെ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്നതിന് നഗരങ്ങളുടെ വലിപ്പ വ്യത്യാസങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ പരിഷ്‌കരിച്ച നിയമാവലിയിൽ വ്യവസ്ഥ ചെയ്യുന്നു. നഗരസഭാ ലൈസൻസ് നേടാതെ പ്രവർത്തനം തുടങ്ങുന്നതിന് 10,000 റിയാൽ മുതൽ 50,000 റിയാൽ വരെയും ലൈസൻസിന് വിരുദ്ധമായ മേഖലയിൽ പ്രവർത്തിക്കുന്നതിന് 1,000 റിയാൽ മുതൽ 5,000 റിയാൽ വരെയും ലൈസൻസിൽ ഉൾപ്പെടുത്താത്ത പ്രവർത്തന മേഖല ഉൾപ്പെടുത്തുന്നതിന് 600 റിയാൽ മുതൽ 3,000 റിയാൽ വരെയും സ്ഥാപനങ്ങൾക്ക് പിഴ […]