ഉംറ തീർത്ഥാടകർക്ക് സ്ഥാപനങ്ങൾ നൽകുന്ന സർവീസ് ഓഫറുകൾ പാലിച്ചില്ലെങ്കിൽ ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി മന്ത്രാലയം
റിയാദ്:ഉംറ തീര്‍ത്ഥാടകരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഉംറ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി ഹജ് ഉംറ മന്ത്രാലയം. ഉംറ തീര്‍ത്ഥാകടര്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍വ്വീസ് ഓഫറുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കരാര്‍ ലംഘനത്തിന്റെ എണ്ണമനുസരിച്ച് ഒന്നോ അതിലധികമോ ശിക്ഷകള്‍ ഉംറ കമ്പനികള്‍ക്കെതിരെ നടപ്പിലാക്കാവുന്നതാണെന്ന് ഇതു സംബന്ധിച്ച് മന്ത്രാലയം പുറത്തു വിട്ട നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ലൈസന്‍സ് കരസ്ഥമാക്കാതെ സര്‍വ്വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ ഒരു ലക്ഷം റിയാലില്‍ കുറയാത്ത തുകയായിരിക്കും. […]