സൗദി വൽക്കരണം നടപ്പിലാക്കാത്ത സ്കൂളുകൾക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം
ജിദ്ദ:പുതിയ അധ്യയന വർഷാരംഭം മുതൽ അറബിക്, സാമൂഹികശാസ്ത്രം, മതം എന്നീ വിഷയങ്ങളിൽ അധ്യാപക തസ്തികകളിൽ 50 ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്വകാര്യ സ്‌കൂളുകൾക്കെതിരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കൽ അടക്കം അഞ്ചു ശിക്ഷകൾ മന്ത്രാലയം ബാധകമാക്കും. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്‌കൂളുകളിലെ ജീവനക്കാരുടെ പ്രൊഫഷൻ മാറ്റവും സ്‌പോൺസർഷിപ്പ് മാറ്റവും വിലക്കുകയും പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെക്കുകയും ചെയ്യും. സ്‌കൂൾ ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്നതും വിലക്കും. ഇവക്കു പുറമെ നിയമം […]