ക്ലീൻ എനർജി മേഖലാ സഹകരണത്തിന് മനാർ (ദീപസ്തംഭം) എന്ന പേരിൽ സൗദി, ജപ്പാൻ സംരംഭത്തിന് തുടക്കം.
ജിദ്ദ – ക്ലീൻ എനർജി മേഖലാ സഹകരണത്തിന് മനാർ (ദീപസ്തംഭം) എന്ന പേരിൽ സൗദി, ജപ്പാൻ സംരംഭത്തിന് തുടക്കം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയും ജിദ്ദയിൽ നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് സമാരംഭം കുറിച്ചത്. ശുദ്ധമായ ഊർജ മേഖലയിൽ ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങളുടെയും കാർബൺ ന്യൂട്രാലിറ്റിയിൽ എത്താനുള്ള ശ്രമങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. കാർബൺ ന്യൂട്രാലിറ്റിയിൽ എത്തിച്ചേരാനുള്ള തന്ത്രങ്ങളും പദ്ധതികളും വികസിപ്പിക്കാനുള്ള ലോകത്തെ മറ്റ് രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും ശ്രമങ്ങൾക്ക് […]