ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

വാഹനങ്ങളിൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ ഇരിക്കുന്നത് നിയമലംഘനം

റിയാദ്: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) ഊന്നിപ്പറഞ്ഞു. വാഹനങ്ങളിൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടുമെന്നും അത് നിയമലംഘനമായി കണക്കാക്കുമെന്നും മുറൂർ പറഞ്ഞു. സൗദി അറേബ്യയുടെ ട്രാഫിക് നിയമം അനുസരിച്ച്, യാത്രക്കാരെ അവർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുത്തി കൊണ്ട് കൊണ്ടുപോകുന്നവർക്കുള്ള പിഴയും മുറൂർ വ്യക്തമാക്കി. യാത്രക്കാരെ അവർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുത്തി കൊണ്ട് കൊണ്ടുപോകുന്നവർക് കുറഞ്ഞത് 500 റിയാൽ പിഴയും പരമാവധി […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വ്യാവസായിക നിക്ഷേപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

റിയാദ്: സൗദിയിൽ വ്യാവസായിക നിക്ഷേപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 മെയ് മാസത്തിൽ 20.1 ബില്യൺ റിയാൽ നിക്ഷേപമുള്ള 99 വ്യാവസായിക ലൈസൻസുകൾ ആണ് വ്യവസായ- ധാതു-വിഭവ മന്ത്രാലയം അനുവദിച്ചത്. ഈ ലൈസൻസുകൾ ആറ് ആക്റ്റിവിറ്റികളിൽ ആണ്‌ വിതരണം ചെയ്യപ്പെട്ടത്, ഇതിൽ 16 ലൈസൻസുകൾ ഭക്ഷ്യ ഉൽപ്പാദന മേഖലയിൽ മാത്രം നൽകിയിട്ടുണ്ട്. നാഷണൽ ഇൻഡസ്ട്രിയൽ ആൻഡ് മൈനിംഗ് ഇൻഫർമേഷൻ സെന്റർ റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരി ആദ്യം മുതൽ ഏപ്രിൽ അവസാനം വരെ മന്ത്രാലയം നൽകിയ മൊത്തം […]

SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യ പ്രഖ്യാപിച്ച സാമ്പത്തിക, സംഘാടന, ലോജിസ്റ്റിക് പിന്തുണകളുടെയും ഇളവുകളുടെയും ലോക രാജ്യങ്ങളുടെ വ്യാപകമായ പിന്തുണയുടെയും പശ്ചാത്തലത്തില്‍ 2030 വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് വിജയ സാധ്യത കൂടുതല്‍.

ജിദ്ദ – സൗദി അറേബ്യ പ്രഖ്യാപിച്ച സാമ്പത്തിക, സംഘാടന, ലോജിസ്റ്റിക് പിന്തുണകളുടെയും ഇളവുകളുടെയും ലോക രാജ്യങ്ങളുടെ വ്യാപകമായ പിന്തുണയുടെയും പശ്ചാത്തലത്തില്‍ 2030 വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് വിജയ സാധ്യത കൂടുതല്‍. പിന്തുണ സമാഹരിക്കാന്‍ ശ്രമിച്ച് മാസങ്ങളായി സൗദി മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തി ഭരണാകരികളുമായും നേതാക്കളുമായും കൂടിക്കാഴ്ചകളും ചര്‍ച്ചകളും തുടരുകയാണ്. അടുത്ത നവംബറിലാണ് 2030 വേള്‍ഡ് എക്‌സ്‌പോ ആതിഥേയത്വ ചുമതല വഹിക്കുന്ന രാജ്യത്തെ രഹസ്യ വോട്ടെടുപ്പിലൂടെ കണ്ടെത്തുക.2030 എക്‌സ്‌പോ ആതിഥേയത്വം […]

Hajj Umrah SAUDI ARABIA - സൗദി അറേബ്യ

ഉംറ തീർത്ഥാടകർ കയ്യിൽ കരുതേണ്ട 10 വസ്തുക്കൾ, നിർദ്ദേശവുമായി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക:വിദേശങ്ങളില്‍ നിന്ന് വരുന്ന ഉംറ തീര്‍ഥാടകര്‍ പത്തു വസ്തുക്കള്‍ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്നും അത്യാവശ്യമല്ലാത്ത വസ്തുക്കള്‍ ഒഴിവാക്കി ലഗേജുകളുടെ ഭാഗം കുറക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. -പാസ്‌പോര്‍ട്ട്-തിരിച്ചറിയല്‍ കാര്‍ഡ്-പ്രാര്‍ഥനകള്‍ അടങ്ങിയ ലഘുകൃതി-സോക്‌സുകള്‍-മക്കയുടെയും മദീനയുടെയും മാപ്പുകള്‍-അത്യാവശ്യത്തിനുള്ള പണം-അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍-വെള്ളക്കുപ്പി-ഭാരം കുറഞ്ഞ പാദരക്ഷ-അണുനശീകരണികളും സുഗന്ധമുള്ള ടിഷ്യുകളും-മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ മുകളില്‍ പറഞ്ഞവ തീര്‍ഥാടകര്‍ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

KUWAIT - കുവൈത്ത്

പ്രവാസികൾ ആശങ്കയിൽ വിസ കാലാവധി അഞ്ചു വർഷമായി പരിമിതപ്പെടുത്താൻ നീക്കം

കുവൈത്ത് സിറ്റി- വിദേശികളെ അനന്തമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നത് തടയാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി കുവൈത്ത്. വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം. ഇതിനായി നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത് സര്‍ക്കാര്‍. ഒക്ടോബര്‍ അവസാനത്തോടെ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സ്വദേശി-വിദേശി അസന്തുലിതാവസ്ഥ കണക്കിലെടുത്താണ് പുതിയ നീക്കം. പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുവാന്‍ കഴിയും. മന്ത്രിസഭയുടെ അനുമതിക്ക് ശേഷം ദേശീയ അസംബ്ലിയുടെ […]

SAUDI ARABIA - സൗദി അറേബ്യ

താപനില 50 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

റിയാദ്- സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും താപനില 50 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, ലൈറ്ററുകള്‍, കംപ്രസ് ചെയ്ത ഗ്യാസ് കുപ്പികള്‍, പെര്‍ഫ്യൂമുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നീ അഞ്ച് വസ്തുക്കള്‍ വെയിലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ സൂക്ഷിക്കരുത്. അത് തീപിടിക്കാനും പൊട്ടിത്തെറിക്കാനും കാരണമാകും. സിവില്‍ ഡിഫന്‍സ് അറിയിച്ചു. സൗദിയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധന്‍ ഹസ്സന്‍ കരാനി. ഈ ആഴ്ച അവസാനത്തോടെ രാജ്യം കടുത്ത […]

SAUDI ARABIA - സൗദി അറേബ്യ

ദേശീയ വിമാന കമ്പനിയായ സൗദിയയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്ര ചെയ്തത് 1.37 കോടി പേര്‍. പ്രതിദിനം ശരാശരി 76,000 പേര്‍

ജിദ്ദ – ദേശീയ വിമാന കമ്പനിയായ സൗദിയയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്ര ചെയ്തത് 1.37 കോടി പേര്‍. പ്രതിദിനം ശരാശരി 76,000 പേര്‍ തോതില്‍ സൗദിയ സര്‍വീസുകളില്‍ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയില്‍ സൗദിയ യാത്രക്കാരുടെ എണ്ണം 24 ശതമാനം തോതില്‍ വര്‍ധിച്ചു. ആറു മാസക്കാലത്ത് 85,400 വിമാന സര്‍വീസുകള്‍ സൗദിയ നടത്തി. സര്‍വീസുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തി. ആറു മാസക്കാലത്ത് […]

QATAR - ഖത്തർ

ഖത്തറിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള യാത്രകൾ വർദ്ധിക്കുന്നു വിസ ചട്ടങ്ങൾ ലളിതമായതാണ് കാരണം

ദോഹ – അയല്‍ രാജ്യങ്ങളിലേക്കുള്ള വിസ ചട്ടങ്ങള്‍ ലളിതമായതോടെ അബൂ സംറ ബോര്‍ഡര്‍ വഴിയുള്ള യാത്ര കൂടുന്നു . സൗദി അറേബ്യയിലേക്കും ബഹറൈനിലേക്കുമൊക്കെയാണ് സല്‍വ ബോര്‍ഡര്‍ വഴി നിരവധി പേര്‍ യാത്ര ചെയ്യുന്നത്. സൗദി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഇലക്ട്രോണിക് സംവിധാനത്തിലൂടെ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാമെന്നതാണ് മിക്കവരേയും യാത്രക്ക് പ്രേരിപ്പിക്കുന്നത്. ഖത്തറില്‍ വിസയുള്ളവര്‍ക്ക് ബഹറൈനില്‍ സൗജന്യമായാണ് ഓണ്‍ ്അറൈവല്‍ വിസകള്‍ നല്‍കുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് രണ്ട് രാജ്യങ്ങളിലേയും കൂട്ടുകാരേയും കുടുംബക്കാരേയും സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ നിരവധിയാണ്. […]

SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യൻ ഇലക്ട്രിക് കാർ കമ്പനി സൗദിയിലേക്ക്

ജിദ്ദ – ഇടതു വശത്ത് സ്റ്റിയറിംഗ് വീലുള്ള ഇലക്ട്രിക് കാര്‍ ഫാക്ടറി സൗദിയില്‍ സ്ഥാപിക്കുന്ന കാര്യം പഠിക്കാന്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ പ്രവൈഗ് കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്പിലെയും അമേരിക്കയിലെയും ആവശ്യം നിറവേറ്റാന്‍ പത്തു ലക്ഷം കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയില്‍ ഫാക്ടറി സ്ഥാപിക്കാനാണ് നീക്കം. സൗദി ഇന്ത്യ വെന്‍ചര്‍ സ്റ്റുഡിയോയുമായാണ് ധാരണാപത്രം ഒപ്പുവെച്ചതെന്ന് പ്രവൈഗ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.ഇലക്ട്രിക് വാഹനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍, നൂതന ബാറ്ററികള്‍, ഊര്‍ജ സംഭരണ സൊല്യൂഷനുകള്‍ […]

SAUDI LAW - സൗദി നിയമങ്ങൾ

വേനൽക്കാലത്ത് ഉയർന്നുവരുന്ന വൈദ്യുത ബില്ലുകൾ കുറയ്ക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗങ്ങൾ

കടുത്ത ചൂടുകാരണം വേനല്‍ക്കാലത്ത് പ്രവാസ ലോകത്ത് വൈദ്യുതി ബില്ലുകള്‍ ഉയരുന്നത് അസാധാരണമല്ല. കാരണം കനത്ത താപനിലയില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. എന്നാല്‍ ഈ ചെലവുകള്‍ ലഘൂകരിക്കാനുള്ള വഴികളുണ്ട്. ഈ വേനല്‍ക്കാലത്തും അതിനുശേഷവും വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക നുറുങ്ങുകള്‍ കൂടിയാണ്. വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനും പണം ലാഭിക്കുന്നതിനും മാത്രമല്ല, വേനല്‍ക്കാലത്ത് താപനില വര്‍ധിക്കുന്നതുമൂലം ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും കണക്ഷനുകളുടെയും തീപിടുത്ത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ‘സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യഥാര്‍ഥവും ഉയര്‍ന്ന […]

NEWS - ഗൾഫ് വാർത്തകൾ

ലഗേജില്‍ കൂവപ്പൊടി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളി യാത്രികൻ അരമണിക്കൂര്‍ ജിദ്ദ എയർപോർട്ടിൽ കുടുങ്ങി.

ജിദ്ദ:ലഗേജില്‍ കൂവപ്പൊടി കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ അരമണിക്കൂര്‍ ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങി.തിരുവനന്തപുരത്തുനിന്നെത്തിയ വിമാനത്തില്‍ എത്തിയ യാത്രക്കാരന്റെ ലഗേജ് കണ്‍വെയര്‍ ബെല്‍റ്റില്‍ എത്തിയപ്പോള്‍ തന്നെ പ്രത്യേക മാര്‍ക്കിംഗ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ പ്രത്യേക മുറിയിലേക്ക് നീക്കി വീണ്ടും എക്‌സ് റേ പരിശോധന നടത്തുകയും ബാഗ് തുറന്നു പരിശോധിക്കുകയുമായിരുന്നു.വിശദമായ പരിശോധനയില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കവറില്‍ കൂവപ്പൊടി കണ്ടെത്തുകയായിരുന്നു. ഇതാണ് സംശയം തോന്നി പരിശോധന നടത്താന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ അറിയിച്ചു. പരിശോധനയില്‍ കൂവപ്പൊടിയാണെന്ന് മനസ്സിലാക്കിയതോടെ പെട്ടി ഭദ്രമായി […]

SAUDI ARABIA - സൗദി അറേബ്യ

മസ്ജിദുൽ ഹറമിൽ പുതിയ മിമ്പർ

മക്ക :പുതിയ ഹിജ്‌റ വർഷത്തിലെ ആദ്യ ജുമുഅ ഖുതുബക്ക് ഹറംകാര്യ വകുപ്പ് പുതിയ മിമ്പർ (പ്രസംഗപീഠം) ഉദ്ഘാടനം ചെയ്തു. മതാഫിനോട് ചേർന്ന് ഹറമിൽ പുതുതായി നിർമിച്ച സൗദി കോറിഡോറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ വർഷം ആരംഭിച്ച ഹറംകാര്യ വകുപ്പിന്റെ പുതിയ ഐഡന്റിറ്റിയെ അടിസ്ഥാനമാക്കി, സവിശേഷമായ ഇസ്‌ലാമിക വാസ്തുശൈലിയിലാണ് മിമ്പർ നിർമിച്ചിരിക്കുന്നത്. സൗദി കോറിഡോർ രൂപകൽപനയിൽ ഊന്നിയാണ് ഹറംകാര്യ വകുപ്പ് പുതിയ ലോഗോ തയാറാക്കിയിരിക്കുന്നത്. സൗദി കോറിഡോർ രൂപകൽപനയിൽ നിരവധി സവിശേഷതകൾ അടങ്ങിയിരിക്കുന്നു. തീർഥാടകരുടെ സൗകര്യവും സുരക്ഷിതത്വവും […]

QATAR - ഖത്തർ

ദോഹ എയർപോർട്ടിൽ പുതിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ആദ്യ അരമണിക്കൂർ സൗജന്യം

ദോഹ:ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ ഹ്രസ്വകാല പാർക്കിംഗ് നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. മണിക്കൂർ നിരക്ക്: 15 റിയാൽ തോതിയായിരിക്കും. 8 മണിക്കൂർ വരെയാണ് ഇത് ബാധകമാവുക.അതിന് ശേഷം പ്രതിദിന നിരക്ക് ബാധകമാകും. 145 റിയാലാണ് പ്രതിദിന നിരക്ക്. പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് പ്രതിവാര നിരക്കും ലഭ്യമാണെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. 725 റിയാലാണ് പ്രതിവാര നിരക്ക്. ഔദ്യോഗിക വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടില്ലെങ്കിലും ആദ്യ അരമണിക്കൂർ വരെയുള്ള സൗജന്യം തുടരുമെന്നാണറിയുന്നത്.

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഹുറൂബ് ആയവർക്കും എംബസി വഴി ഫൈനൽ എക്സിറ്റ് നേടാം

വിവിധ കാരണങ്ങളാൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടി രാജ്യത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് പോകാൻ വേണ്ടി വഴി തെളിയുന്നു. അൽ ഖസീം പ്രവാസികൾക്കാണ് നാട്ടിലേക്ക് പോകാനുളള വഴി തെളിയുന്നത്. തൊഴിലുടമ ഹുറൂബ് ആക്കിയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാൻ ഇപ്പോൾ സാധക്കും. അൽ ഖസീം പോലയുള്ള വിദൂര പ്രവിശ്യകളിലാണ് ഈ ആനുകൂല്യം നടപ്പിൽ വരുത്തിയിരിക്കുന്നത്. സാമൂഹിക പ്രവർത്തകർ ആണ് ഇക്കാര്യം അറിയിച്ചത്. മനോരമയാണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. തൊഴിൽ സ്ഥാപനമോ തൊഴിലുടമയോ സ്വദേശിവത്കരണം […]

error: Content is protected !!