സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ
റിയാദ്- സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച തൊഴില്‍ നിയമം വൈകാതെ നടപ്പിലാക്കും. ഇതനുസരിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്ന വീട്ടിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് രണ്ടായിരം റിയാല്‍ വരെ പിഴയീടാക്കാവുന്നതോ സൗദിയില്‍ തൊഴില്‍ വിലക്കെര്‍പ്പെടുത്താവുന്നതോ രണ്ടു ശിക്ഷയും ഒരുമിച്ചു നല്‍കാവുന്നതോ ആയ കുറ്റകൃത്യങ്ങളില്‍ പെടും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിശ്ചയിക്കപ്പെടാത്തതോ അവരുടെ ആരോഗ്യത്തിനു ഭീഷണിയായേക്കാവുന്നതോ അഭിമാനത്തിനു ക്ഷതം വരുത്തുന്നതോ ആയ തൊഴിലെടുക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്നതും കുറ്റകരമായിരിക്കും. വീട്ടുജോലിക്കാര്‍ കുടുംബാംഗങ്ങളെയോ കുട്ടികളെയോ പ്രായം ചെന്നവരെയോ ദ്രോഹിക്കുന്നതും വീട്ടിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിക്കുന്നതും […]