സൗദി കാർ വിപണി ചൈനീസ് കാർ കമ്പനികൾ കീഴടക്കുന്നു ഉപഭോക്താക്കളിൽ അധികവും വനിതകൾ
ജിദ്ദ – സൗദിയില്‍ ചൈനീസ് കാറുകളുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍ സൗദി വനിതകളാണെന്ന് കാര്‍ മേഖലാ വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ 26,156 ചൈനീസ് കാറുകള്‍ വില്‍ക്കപ്പെട്ടതായാണ് കണക്ക്. സൗദി വനിതകള്‍ക്ക് അനുയോജ്യമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ നല്‍കുന്ന ചൈനീസ് കാറുകളുടെ വിലകള്‍ വനിതകള്‍ക്ക് താങ്ങാവുന്ന റെയ്ഞ്ചിലാണെന്ന് മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ മബ്‌റൂക് മുഹമ്മദ് മബ്‌റൂക് പറഞ്ഞു. 2018 മധ്യം മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ 11,000 കോടി […]