ഖത്തറിൽ എസി ജോഗിംഗ് ട്രാക്കുകൾ ഉള്ള പാർക്കുകൾ ഉടൻ
ദോഹ:റൗദത്ത് അല്‍ ഹമാമയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകളുള്ള മറ്റൊരു പ്രധാന പൊതു പാര്‍ക്ക് ഉടന്‍ തുറക്കുമെന്ന് ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയിലെ പ്രോജക്ട് മാനേജര്‍ ജാസിം അബ്ദുള്‍റഹ്മാന്‍ ഫഖ്‌റൂ പറഞ്ഞു. ഖത്തര്‍ ടിവിയോട്് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമീപപ്രദേശങ്ങള്‍ക്ക് കൂടി സേവനം നല്‍കുന്നതിനായി വളരെ വലിയ പ്രദേശത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് റൗദത്ത് അല്‍ ഹമാമ സെന്‍ട്രല്‍ പബ്ലിക് പാര്‍ക്കെന്ന് അദ്ദേഹം പറഞ്ഞു.പാര്‍ക്കില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകള്‍ ഉണ്ടായിരിക്കും. ഖത്തര്‍ പരിതസ്ഥിതിയില്‍ നിന്നുള്ള നിരവധി മരങ്ങളുള്ള […]