ജിദ്ദ:സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുകയും കുത്തകവല്‍ക്കരണവും പൂഴ്ത്തിവെപ്പും അടക്കമുള്ള നിഷേധാത്മക പ്രവണതകള്‍ വിലക്കുകയും ചെയ്യുന്ന കോംപറ്റീഷന്‍ നിയമം ലംഘിച്ചതിന് കാലിത്തീറ്റ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഒരു കോടി റിയാല്‍ പിഴ ചുമത്തിയതായി ജനററല്‍ അതോറ്റി ഫോര്‍ കോംപറ്റീഷന്‍ അറിയിച്ചു. അല്‍മക്‌നസ് ഫീഡ്‌സ് ട്രേഡിംഗ് കമ്പനിക്കാണ് പിഴ. വിപണിയില്‍ തങ്ങളുള്ള ആധിപത്യം മുതലെടുത്ത് കൃത്രിമക്ഷാമമുണ്ടാക്കി തവിട് ലഭ്യതയും വില്‍പനയും വിലയും നിയന്ത്രിക്കുകയും വളരെ പരിമിതമായ ഉപയോക്താക്കള്‍ക്കു മാത്രമായി വില്‍പന പരിമിതപ്പെടുത്തുകയും ചെയ്ത കേസിലാണ് കമ്പനിക്ക് ഒരു കോടി റിയാല്‍ പിഴ ചുമത്തിയത്. കമ്പനിയുടെ പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കമ്പനി ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും ജനററല്‍ അതോറ്റി ഫോര്‍ കോംപറ്റീഷനു കീവിലെ പ്രത്യേക കമ്മിറ്റി വിധിച്ചു.