ജിദ്ദ:കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യ 1.1 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. രണ്ടാം പാദത്തില്‍ പെട്രോളിതര മേഖല 5.5 ശതമാനവും സര്‍ക്കാര്‍ മേഖല 2.7 ശതമാനവും വളര്‍ച്ച നേടി. എന്നാല്‍ എണ്ണ മേഖല രണ്ടാം പാദത്തില്‍ 4.2 ശതമാനം ശോഷണം നേരിട്ടു. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 0.1 ശതമാനം തോതില്‍ കുറഞ്ഞതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.