സൗദി അറേബ്യക്ക് അകത്തു ജീവിക്കുന്ന വിദേശികൾക്ക് അവരുടെ നാഷണൽ അഡ്രസ് വിവരങ്ങൾ അബ്ശിറിൽനിന്ന് വളരെ എളുപ്പം പ്രിന്റ് ചെയ്യാം. അബ്ശിർ അക്കൗണ്ട് തുറന്ന ശേഷം മൈ സർവീസിൽ പോവുക. തുടർന്ന് സർവീസ് സെലക്ട് ചെയ്താൽ ജനറൽ സർവീസസിൽ നാഷണൽ അഡ്രസ് കാണാനാവും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അഡ്രസ് ലഭ്യമായിരിക്കും. അതിന്റെ കോപ്പി പ്രിന്റ് ചെയ്യാനുമാവും.
പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയതിനെത്തുടർന്ന് നാഷണൽ അഡ്രസ് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള സൗകര്യവും അബ്ശിറിൽ ലഭ്യമാണ്. പുതിയ സ്ഥലത്തെ ലൊക്കേഷൻ അനുസരിച്ച് അബ്ശിറിലെ അഡ്രസിൽ മാറ്റം വരുത്താം.
സൗദിയിൽ പല ആവശ്യങ്ങൾക്കും നാഷണൽ അഡ്രസ്സ് നിർബന്ധമാണ് നാഷണൽ അഡ്രസ് അബ്ശിർ മുഖേന ഇനി എളുപ്പത്തിൽ പ്രിൻറ് ചെയ്യാം
