നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ വർക്കിംഗ് ആണെങ്കിൽ അബ്ശിർ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ചേഞ്ചിംഗ് ഓഫ് യൂസർ ഇൻഫർമേഷൻ ഓപ്ഷനിൽ ക്ലിക് ചെയ്ത് പുതിയ നമ്പറും ഇമെയിലും പാസ് വേഡുമെല്ലാം മാറ്റാനാവും. നിലവിലെ മൊബൈൽ നമ്പർ ഉപയോഗ ശൂന്യമായിരിക്കെയാണ് പുതിയ നമ്പർ ചേർക്കേണ്ടതെങ്കിൽ അബ്ശിർ സർവീസ് പ്രൊവൈഡറെ സമീപിക്കേണ്ടതാണ്. ഷോപ്പിംഗ് മാളിലേയോ, ജവാസാത്ത് ഓഫീസിലേയോ അബ്ശിർ സിസ്റ്റത്തിലൂടെയും ഇതു മാറ്റാം. അതുപോലെ ബാങ്കിലും പോയി പുതിയ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. പഴയ നമ്പർ ഉപയോഗിക്കാനാവുന്നതാണെങ്കിൽ മൂന്നക്ക ഡിജിറ്റ് കോഡ് അതിൽ വരുമെന്നതിനാൽ അതുപയോഗിച്ച് അബ്ശിർ അക്കൗണ്ട് തുറന്ന് മാറ്റങ്ങൾ വരുത്താനാവുന്നതാണ്. അല്ലെങ്കിലാണ് സിസ്റ്റത്തിലൂടെ മാറ്റം വരുത്തേണ്ടി വരിക.