ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ കൂടിയ താപനില 48 ഡിഗ്രി മുതല്‍ 50 ഡിഗ്രി വരെയായി ഉയരും. റിയാദ് പ്രവിശ്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൂടിയ താപനില 46 ഡിഗ്രി മുതല്‍ 48 ഡിഗ്രി വരെയായിരിക്കും.
ഇന്നലെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലാണ് സൗദിയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഇവിടെ കൂടിയ താപനില 49 ഡിഗ്രിയായിരുന്നു. ദമാമില്‍ 48 ഡിഗ്രിയായും താപനില ഉയര്‍ന്നു. വാദി ദവാസിറിലും ശറൂറയിലും 46 ഡിഗ്രി വീതവും ജിദ്ദയിലും അല്‍ഖൈസൂമയിലും 45 ഡിഗ്രി വീതവുമായിരുന്നു കൂടിയ താപനില എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.