GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ 2030 ഓടെ ടൂറിസം മേഖലയിൽ 16 ലക്ഷം തൊഴിലവസരങ്ങൾ

ജിദ്ദ:2030 ഓടെ ടൂറിസം മേഖലയില്‍ 16 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസന കാര്യങ്ങള്‍ക്കുള്ള മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബശ്‌നാഖ് പറഞ്ഞു. 2020 ല്‍ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പ്രോഗ്രാമിലൂടെ മൂന്നു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം സൗദികള്‍ക്ക് പരിശീലനങ്ങള്‍ ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാര്‍ എക്‌സിക്യൂട്ടീവ് മാസ്റ്റേഴ്‌സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്‍ക്കരണം തൊഴിലുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഉന്നത തസ്തികകളില്‍ നിന്നും ആരംഭിക്കണമെന്ന് ടൂറിസം മന്ത്രാലയം വിശ്വസിക്കുന്നു. ഉന്നത തസ്തികകളില്‍ ജോലി ചെയ്യാന്‍ സൗദികള്‍ യോഗ്യരാണെന്നും മുഹമ്മദ് ബശ്‌നാഖ് പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!