ദുബായ്:അരി കയറ്റുമതിക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തി. താൽക്കാലികമായാണ് വിലക്ക്. അരി, അരിയുൽപന്നങ്ങൾ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനർ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച(ഇന്ന്)മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കുന്നതിനാണ് വിലക്ക്. ഇന്ത്യയും അരി കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. യു.എ.ഇയിലേക്ക് അരി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ മഴ വൈകിയതിനാൽ കൃഷിയിറക്കാൻ വൈകിയിരുന്നു. ഇത് ധാന്യവില കൂടാൻ കാരണമായി. തുടർന്നാണ് പ്രാദേശിക വിപണയിൽ അരി ലഭ്യമാക്കുന്നതിന് കയറ്റുമതി നിരോധിച്ചത്.