GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കിംഗ് അബ്ദുള്ള ചാരിറ്റബിൾ പോഗ്രാം ബംഗ്ലാദേശിൽ രണ്ടു ഫ്ലോട്ടിംഗ് ആശുപത്രികൾ ആരംഭിച്ചു

ജിദ്ദ:ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ച് കിംഗ് അബ്ദുല്ല ചാരിറ്റബിള്‍ പ്രോഗ്രാം ബംഗ്ലാദേശില്‍ രണ്ടു ഫ്‌ളോട്ടിംഗ് ആശുപത്രികള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. കിംഗ് അബ്ദുല്ല ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനു കീഴിലെ കിംഗ് അബ്ദുല്ല ചാരിറ്റബിള്‍ പ്രോഗ്രാം നടപ്പാക്കുന്ന ഏറ്റവും പ്രധാന പദ്ധതിയായ മൊബൈല്‍ ആശുപത്രി പദ്ധതിയുടെ ഭാഗമായാണ് ബംഗ്ലാദേശില്‍ ഫ്‌ളോട്ടിംഗ് ആശുപത്രികള്‍ ആരംഭിച്ചത്. ബംഗ്ലാദേശില്‍ ഇത്തരത്തില്‍ പെട്ട പത്തു ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കിംഗ് അബ്ദുല്ല ചാരിറ്റബിള്‍ പ്രോഗ്രാം ലക്ഷ്യമിടുന്നത്. പരിശോധനകള്‍, ചികിത്സകള്‍, ഓപ്പറേഷനുകള്‍, എക്‌സ്‌റേ അടക്കമുള്ള സേവനങ്ങള്‍ ഫ്‌ളോട്ടിംഗ് ആശുപത്രികള്‍ നല്‍കുന്നു.
കൂടാതെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിശീലനങ്ങളും നല്‍കുന്നു. ഫ്‌ളോട്ടിംഗ് ആശുപത്രികളിലൂടെ ബംഗ്ലാദേശില്‍ പത്തു ലക്ഷത്തിലേറെ പേര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ചുറ്റുപാടുമുള്ള പരിസ്ഥിതിയുടെ വെല്ലുവിളികള്‍ കണക്കിലെടുത്ത് ഗ്രാമീണ മേഖലകളില്‍ ഗുണഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഫ്‌ളോട്ടിംഗ് ആശുപത്രികളിലൂടെ ശ്രമിക്കുന്നത്.
കിംഗ് അബ്ദുല്ല ചാരിറ്റബിള്‍ പ്രോഗ്രാം മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് പദ്ധതി ആരംഭിച്ച ശേഷം ഇതുവരെ ഏഴു ഏഷ്യന്‍ രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ 75 മൊബൈല്‍ ക്ലിനിക്കുകള്‍ വഴി ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!