GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ആറുമാസം കൊണ്ട് 2 ലക്ഷ്യത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ‘ഹദഫി’ന്റെ സഹായം

ജിദ്ദ:ഈ വര്‍ഷം ആദ്യത്തെ ആറു മാസക്കാലത്ത് 2,01,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാന്‍ മാനവശേഷി വികസന നിധി (ഹദഫ്) ധനസഹായം നല്‍കിയതായി കണക്ക്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ഹദഫ് ധനസഹായം പ്രയോജനപ്പെട്ട സ്വകാര്യ മേഖലാ സ്വദേശി ജീവനക്കാരുടെ എണ്ണം 34 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഒന്നര ലക്ഷം സൗദി യുവതീയുവാക്കള്‍ക്കാണ് ഹദഫ് ധനസഹായം പ്രയോജനപ്പെട്ടത്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ആരംഭിച്ച പുതിയ തന്ത്രം ഹദഫ് പ്രോഗ്രാമുകളില്‍ നിന്നും സേവനങ്ങളില്‍ നിന്നും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രയോജനം വര്‍ധിപ്പിക്കാന്‍ സഹായിച്ചതായി മാനവശേഷി വികസന നിധി ഡയറക്ടര്‍ തുര്‍ക്കി അല്‍ജഅ്‌വീനി പറഞ്ഞു. ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 79,000 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഹദഫ് പദ്ധതികള്‍ പ്രയോജനപ്പെട്ടു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ 56,000 സ്ഥാപനങ്ങള്‍ക്കാണ് ഹദഫ് പദ്ധതി പ്രയോജനം ലഭിച്ചത്. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം പദ്ധതി പ്രയോജനം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 41 ശതമാനം തോതില്‍ വര്‍ധിച്ചു. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലത്ത് വ്യത്യസ്ത പദ്ധതികള്‍ക്കും പ്രോഗ്രാമുകള്‍ക്കുമുള്ള ധനസഹായമായി 460 കോടിയിലേറെ റിയാല്‍ ഫണ്ടില്‍ നിന്ന് വിതരണം ചെയ്തതായും തുര്‍ക്കി അല്‍ജഅ്‌വീനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!