GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈ വര്‍ഷം സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ച 1.9 ശതമാനമാകുമെന്ന് I.M.F റിപ്പോര്‍ട്ട്

ജിദ്ദ:ഈ വര്‍ഷം സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ച 1.9 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. സൗദി അറേബ്യ ഇതിലും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് നേരത്തെ അന്താരാഷ്ട്ര നാണയനിധി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 2.8 ശതമാനമാകുമെന്നും ഐ.എം.എഫ് പ്രതീക്ഷിക്കുന്നു. വന്‍കിട പദ്ധതികളുടെ ഫലമായ സ്വകാര്യ നിക്ഷേപങ്ങളുടെ പിന്തുണ അടുത്ത വര്‍ഷം പെട്രോളിതര മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കും. ഇത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചക്ക് ഇടയാക്കും.
ലോക സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം മൂന്നു ശതമാനം വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. ഈ കൊല്ലം ആഗോള സാമ്പത്തിക വളര്‍ച്ച 2.8 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലില്‍ അന്താരാഷ്ട്ര നാണയനിധി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. അടുത്ത വര്‍ഷവും ആഗോള സാമ്പത്തിക വളര്‍ച്ച മൂന്നു ശതമാനമായിരിക്കും. 2022 ല്‍ ലോക സാമ്പത്തിക വളര്‍ച്ച 3.5 ശതമാനമായിരുന്നു.
ആഗോള തലത്തില്‍ ശരാശരി പണപ്പെരുപ്പം ഈ കൊല്ലം 6.8 ശതമാനമായി കുറയും. കഴിഞ്ഞ വര്‍ഷം ഇത് 8.7 ശതമാനമായിരുന്നു. കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിന്റെയും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിന്റെയും പശ്ചാത്തലത്തില്‍ ലോകം ഇപ്പോഴും വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!