ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ പുതിയ കമ്പനി സ്ഥാപിച്ചു

ജിദ്ദ:സൗദിയിൽ ടൂറിസം പദ്ധതികളിൽ വൻതോതിൽ നിക്ഷേപങ്ങൾ നടത്താൻ അസ്ഫാർ എന്ന പേരിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ കമ്പനി സ്ഥാപിച്ചു. പ്രാദേശിക ടൂറിസം മേഖലയുടെ ശേഷികൾ വർധിപ്പിക്കാനും രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കാനും നിക്ഷേപങ്ങൾ നടത്താനും ഹോസ്പിറ്റാലിറ്റി, വിനോദം, റീട്ടെയിൽ, ഭക്ഷണം തുടങ്ങിയ മേഖലകളിൽ ആകർഷകമായ കേന്ദ്രങ്ങൾ വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
സംയുക്ത നിക്ഷേപ പദ്ധതികളിലൂടെ സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിൽ കോൺട്രാക്ടർമാർക്കും ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കാനും കമ്പനി പ്രവർത്തിക്കും. ഏഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷ സ്ഥാനവും നഗരങ്ങളുടെ മത്സര ഘടകങ്ങളും നേട്ടങ്ങളും പ്രയോജനപ്പെടുത്താൻ കമ്പനി പ്രവർത്തിക്കും. സൗദിയിലെ വിവിധ പ്രവിശ്യകളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ടൂറിസം അനുഭവങ്ങളുടെ വൈവിധ്യവൽക്കരണവും സമ്പുഷ്ടീകരണവും കമ്പനി പ്രോത്സാഹിപ്പിക്കുകയും, സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നും വിനോദ സഞ്ചാരികളെ ആകർഷിക്കുകയും, 2030 ഓടെ പ്രതിവർഷം രാജ്യം സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായി ഉയർത്തുകയെന്ന വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായിക്കുകയും ചെയ്യും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!