ഇഖാമയിലെ തെറ്റുകൾ ജവാസാത്ത് (പാസ്‌പോർട്ട്) ഓഫീസ് വഴി തിരുത്താം. നിങ്ങളുടെ സ്‌പോൺസർ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധി അതിനായി ജവാസാത്ത് ഓഫീസിനെ സമീപിക്കുകയാണ് വേണ്ടത്. മുൻകൂട്ടി അനുമതി തേടി വേണം ജവാസാത്ത് ഓഫീസിൽ പോകാൻ. നിങ്ങളുടെ ഒറിജിനൽ പാസ്‌പോർട്ടും ഇഖാമയുമായി ബന്ധപ്പെട്ട ഓഫീസറെ ജവാസാത്ത് ഓഫീസിൽ സന്ദർശിച്ച് കാര്യം ഉണർത്തിയാൽ അതു തിരുത്തി ലഭിക്കും. ഇതോടൊപ്പം അബ്ശിർ അക്കൗണ്ടിലും തിരുത്തൽ നടത്തും.
സൗദിയിൽ ഇഖാമയിലെ തെറ്റായ വിവരങ്ങൾ തിരുത്താൻ അവസരം
