കൊച്ചി: സഊദിയിലേക്ക് പുതിയ തൊഴിൽ വിസകളിൽ പോകുന്നവർക്കുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് കേരളത്തിലും സെന്റർ ലഭ്യമായി. ഇത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇത് വരെ ഇതിനായി മുംബൈയിലോ കേരളത്തിന് പുറത്തെ മറ്റു പരീക്ഷ കേന്ദ്രങ്ങളിലോ പോകേണ്ടിയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊച്ചിയിൽ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ള എസ്പോയർ അക്കാദമിയിൽ ആണ് തൊഴിൽ നൈപുണ്യ പരീക്ഷക്ക് സെന്റർ കേരളത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലെ വെരിഫിക്കേഷൻ പ്രോഗ്രാം സൈറ്റിൽ പുതിയ കേന്ദ്രം ലിസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ പ്ലംബിംഗ്, വെൽഡിംഗ്, ഇലക്ട്രീഷ്യൻ, ഓട്ടോമാറ്റീവ് ഇലക്ട്രീഷ്യൻ, എച്ച് വി എ സി എന്നീ അഞ്ച് പ്രൊഫഷനുകളുടെ നൈപുണ്യ പരീക്ഷക്കാണ് എസ്പോയറിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഈ തൊഴിലുകൾ അടക്കം നിലവിൽ 80 ലധികം പ്രൊഫഷനുകൾക്ക് നിലവിൽ വിസ സ്റ്റാമ്പ് പൂർത്തീകരിക്കാൻ പ്രസ്തുത പ്രൊഫഷനുകളിൽ തൊഴിൽ നൈപുണ്യ ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റും പാസ്പോർട്ടിനോടൊപ്പം എംബസി/കോൺസുലേറ്റ് ഇൽ സമർപ്പിച്ചിരിക്കണം എന്നാണ് വ്യവസ്ഥ.
അതേസമയം, കൊച്ചിയിൽ ടെസ്റ്റ് നടത്താത്ത പ്രൊഫഷനുകൾക്ക് പരീക്ഷ നടത്താൻ ഇപ്പോഴും മറ്റു സംസ്ഥാനങ്ങളിലെ സെന്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഉടൻ തന്നെ കൂടുതൽ പ്രൊഫഷനുകൾക്ക് ഇവിടെ പരീക്ഷ നടത്താൻ അനുവാദം നൽകിയേക്കും.
സഊദിയിലേക്ക് വിസ സ്റ്റാമ്പിങ് പൂർത്തുയക്കാൻ 70 ലധികം പ്രൊഫഷനുകൾക്ക് കൂടി യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയത് അടുത്തിടെയാണ്. ഈ മാസം 25 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 70 ലധികം പ്രൊഫഷനുകൾക്ക് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിക്കൊണ്ട് സഊദി കോൺസുലേറ്റ് സർക്കുലർ പുറത്തിറക്കിയിരുന്നു. നേരത്തെ ബാധകമാക്കിയിരുന്ന 19 പ്രൊഫഷനുകൾക്ക് പുറമേയാണ് ഇപ്പോൾ 50 ലധികം പ്രൊഫഷനുകൾക്ക് കൂടി യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത്.