GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഹൈവേ മുറിച്ചു കടക്കുന്നത് നിയമലംഘനം 2000 റിയാൽ വരെ പിഴ

ജിദ്ദ – കാല്‍നടയാത്രക്കാര്‍ എക്‌സ്പ്രസ്‌വേകള്‍ മുറിച്ചുകടക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് ആയിരം റിയാല്‍ മുതല്‍ രണ്ടായിരം റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഗതാഗത സുരക്ഷാ വിദഗ്ധര്‍ സ്വാലിഹ് അല്‍ഗാംദി പറഞ്ഞു. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ റോഡുകള്‍ മുറിച്ചുകടക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. ഇത്തരം സ്ഥലങ്ങളില്‍ റോഡുകള്‍ മുറിച്ചുകടക്കുന്നത് ആളുകളുടെ ജീവന്‍ അപകടത്തിലാക്കും. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരില്‍ കൂടുതലും വിദേശികളാണ്.
കാല്‍നടയാത്രക്കാര്‍ക്കുള്ള സീബ്ര ക്രോസിംഗുകള്‍ ഡ്രൈവര്‍മാര്‍ മാനിക്കണം. സീബ്ര ക്രോസിംഗുകളില്‍ നിന്ന് ഒരു മീറ്ററില്‍ കുറയാത്ത അകലത്തിലാണ് വാഹനങ്ങള്‍ നിര്‍ത്തേണ്ടത്. കാല്‍നടയാത്രക്കാരുടെ അവകാശങ്ങള്‍ മാനിക്കുന്ന കാര്യത്തില്‍ ചില ഡ്രൈവര്‍മാര്‍ക്ക് മതിയായ അവബോധമില്ല. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഏറെ പുരോഗതിയുണ്ടെന്നും സ്വാലിഹ് അല്‍ഗാംദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!