റിയാദ്- ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ അതിന്റെ ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ അഭ്യര്‍ഥിക്കുന്ന ഇ മെയിലുകള്‍ അയക്കുകയോ പണം അടയ്ക്കാനുള്ള ലിങ്കുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാറില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ിത്തരം സന്ദേശങ്ങള്‍ വ്യാജമായിരിക്കും. അവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് അബ്ഷിര്‍ അഭ്യര്‍ഥിച്ചു.
www.absher.sa എന്ന വെബ്‌സൈറ്റിലൂടെ മാത്രമേ പോര്‍ട്ടലിന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാവൂ.
യൂസര്‍ നെയിമും പാസ്‌വേഡുകളും സ്ഥിരീകരണ കോഡുകളും ഏതെങ്കിലും സ്ഥാപനവുമായോ വ്യക്തിയുമായോ പങ്കിടരുതെന്നും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിനും സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ലോഗിന്‍ ചെയ്യുകയോ അരുതെന്നും ഡാറ്റ രഹസ്യമായി സൂക്ഷിക്കണമെന്നും അബ്ഷിര്‍ ഊന്നിപ്പറഞ്ഞു.