GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വാഹനങ്ങളിൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ ഇരിക്കുന്നത് നിയമലംഘനം

റിയാദ്: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) ഊന്നിപ്പറഞ്ഞു.

വാഹനങ്ങളിൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടുമെന്നും അത് നിയമലംഘനമായി കണക്കാക്കുമെന്നും മുറൂർ പറഞ്ഞു.


സൗദി അറേബ്യയുടെ ട്രാഫിക് നിയമം അനുസരിച്ച്, യാത്രക്കാരെ അവർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുത്തി കൊണ്ട് കൊണ്ടുപോകുന്നവർക്കുള്ള പിഴയും മുറൂർ വ്യക്തമാക്കി.

യാത്രക്കാരെ അവർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുത്തി കൊണ്ട് കൊണ്ടുപോകുന്നവർക് കുറഞ്ഞത് 500 റിയാൽ പിഴയും പരമാവധി 900 റിയാൽ പിഴയും ചുമത്തും എന്നാണ് മുറൂർ വെളിപ്പെടുത്തിയത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!