മക്ക:വിദേശങ്ങളില്‍ നിന്ന് വരുന്ന ഉംറ തീര്‍ഥാടകര്‍ പത്തു വസ്തുക്കള്‍ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്നും അത്യാവശ്യമല്ലാത്ത വസ്തുക്കള്‍ ഒഴിവാക്കി ലഗേജുകളുടെ ഭാഗം കുറക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.
-പാസ്‌പോര്‍ട്ട്-തിരിച്ചറിയല്‍ കാര്‍ഡ്
-പ്രാര്‍ഥനകള്‍ അടങ്ങിയ ലഘുകൃതി
-സോക്‌സുകള്‍
-മക്കയുടെയും മദീനയുടെയും മാപ്പുകള്‍
-അത്യാവശ്യത്തിനുള്ള പണം
-അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍
-വെള്ളക്കുപ്പി
-ഭാരം കുറഞ്ഞ പാദരക്ഷ
-അണുനശീകരണികളും സുഗന്ധമുള്ള ടിഷ്യുകളും
-മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍
മുകളില്‍ പറഞ്ഞവ തീര്‍ഥാടകര്‍ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഉംറ തീർത്ഥാടകർ കയ്യിൽ കരുതേണ്ട 10 വസ്തുക്കൾ, നിർദ്ദേശവുമായി ഹജ്ജ് ഉംറ മന്ത്രാലയം
