GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

താപനില 50 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

റിയാദ്- സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും താപനില 50 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍,

ലൈറ്ററുകള്‍,

കംപ്രസ് ചെയ്ത ഗ്യാസ് കുപ്പികള്‍,

പെര്‍ഫ്യൂമുകള്‍,

ഹാന്‍ഡ് സാനിറ്റൈസര്‍

എന്നീ അഞ്ച് വസ്തുക്കള്‍ വെയിലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ സൂക്ഷിക്കരുത്. അത് തീപിടിക്കാനും പൊട്ടിത്തെറിക്കാനും കാരണമാകും. സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സൗദിയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധന്‍ ഹസ്സന്‍ കരാനി. ഈ ആഴ്ച അവസാനത്തോടെ രാജ്യം കടുത്ത ഉഷ്ണതരംഗത്തിന് സാക്ഷ്യം വഹിച്ചേക്കാമെന്ന് അദ്ദേഹം പ്രവചിച്ചു.
വടക്ക് പടിഞ്ഞാറന്‍ മേഖലയിലുടനീളം ഒരു ‘ഉഷ്ണതരംഗത്തിന്റെ വരവിന് സാധ്യത കാണുന്നു. ക്രമേണ വടക്ക്, പടിഞ്ഞാറന്‍ മേഖല, ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിക്കാമെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം പറഞ്ഞു. കകടുത്ത ചൂട് ആരോഗ്യവെല്ലുവിളി ഉയര്‍ത്തുന്നതായി പറഞ്ഞ അദ്ദേഹം ജീവിതശൈലി മാറ്റേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, അമിത ഭക്ഷണം, സ്‌പോര്‍ട്‌സ് എന്നിവ ഒഴിവാക്കണമെന്നും മിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൂട് 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതിനാല്‍ കാറില്‍ യാത്ര ചെയ്യുന്നവര്‍ കരുതലെടുക്കണമെന്നും ചൂടുപിടിച്ചാല്‍ പൊട്ടിത്തെറിക്കുന്ന വസ്തുക്കള്‍ കാറുകളില്‍ സൂക്ഷിക്കരുതെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!