കടുത്ത ചൂടുകാരണം വേനല്‍ക്കാലത്ത് പ്രവാസ ലോകത്ത് വൈദ്യുതി ബില്ലുകള്‍ ഉയരുന്നത് അസാധാരണമല്ല. കാരണം കനത്ത താപനിലയില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. എന്നാല്‍ ഈ ചെലവുകള്‍ ലഘൂകരിക്കാനുള്ള വഴികളുണ്ട്. ഈ വേനല്‍ക്കാലത്തും അതിനുശേഷവും വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക നുറുങ്ങുകള്‍ കൂടിയാണ്.
വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനും പണം ലാഭിക്കുന്നതിനും മാത്രമല്ല, വേനല്‍ക്കാലത്ത് താപനില വര്‍ധിക്കുന്നതുമൂലം ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും കണക്ഷനുകളുടെയും തീപിടുത്ത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
‘സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യഥാര്‍ഥവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഇന്‍സ്റ്റലേഷനും നടത്തുക. മെയിന്റനന്‍സ് ജോലി നിര്‍വഹിക്കുന്നതിന് അംഗീകൃത സാങ്കേതിക വിദഗ്ധരെ പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം.
രണ്ടാമതായി, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് കണക്ഷനുകള്‍, എക്സ്റ്റന്‍ഷനുകള്‍, ഇലക്ട്രിക്കല്‍ വയറുകള്‍, പ്ലഗുകള്‍ എന്നിവ എപ്പോഴും പരിശോധിക്കുക. വീട്ടുപകരണങ്ങള്‍ അവയുടെ കപ്പാസിറ്റി, പ്രവര്‍ത്തന പരിധി, അല്ലെങ്കില്‍ ഓവര്‍ലോഡ് എന്നിവ കവിയുന്നില്ലെന്ന് ഉറപ്പാക്കുക.
സുരക്ഷാ നുറുങ്ങുകള്‍
-ശരിയായ ഇന്‍സുലേഷന്‍ ഉപയോഗിച്ച് വയറുകള്‍ മൂടുക. തുറന്നിരിക്കുന്ന കമ്പികള്‍, കേടായ വൈദ്യുത ഭാഗങ്ങള്‍ എന്നിവ സൂക്ഷിക്കുക
-ഇലക്ട്രിക്കല്‍ വയറുകള്‍ ഇടനാഴികളിലൂടെയോ വാതിലിലൂടെയോ ജനലിലൂടെയോ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കുക.
-ഇലക്ട്രിക് കെറ്റിലുകള്‍ ശ്രദ്ധിക്കുക; ഉപയോഗത്തിന് ശേഷം വൈദ്യുതി ഉറവിടത്തില്‍നിന്ന് അത് വിച്ഛേദിക്കുക
-ഇലക്ട്രിക്കല്‍ വീട്ടുപകരണങ്ങള്‍ ദൃശ്യമാണെന്നും നന്നായി വായുസഞ്ചാരമുള്ള സ്ഥലത്താണെന്നും തുണിത്തരങ്ങള്‍, കര്‍ട്ടനുകള്‍ എന്നിവയില്‍നിന്ന് അകലെയാണെന്നും ഉറപ്പാക്കുക.
എയര്‍ കണ്ടീഷനറുകള്‍
-തെര്‍മോസ്റ്റാറ്റ് 24 ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ കൂടുതലോ നിലനിര്‍ത്തുക; സെറ്റ് പോയിന്റിലെ ഓരോ ഡിഗ്രി വര്‍ദ്ധനവും എസി ഉപഭോഗത്തില്‍ 5 ശതമാനം വരെ ലാഭിക്കാം
– കൂളിംഗ് ഉപഭോഗത്തിന്റെ 25 ശതമാനം വരെ ലാഭിക്കാന്‍ കഴിയുന്ന 4 അല്ലെങ്കില്‍ 5 സ്റ്റാര്‍ റേറ്റിംഗുള്ള ഊര്‍ജ്ജകാര്യക്ഷമമായ എസികള്‍ ഉപയോഗിക്കുക
-വായു സഞ്ചാരത്തിനായി ഫാനുകള്‍ ഉപയോഗിക്കുക. മുറിയില്‍നിന്ന് പുറത്തുപോകുമ്പോള്‍ ഫാനുകള്‍ ഓഫ് ചെയ്യാന്‍ മറക്കരുത്.
-ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ എസി ഫില്‍ട്ടറുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക
-ഗ്ലാസുകളിലൂടെയോ ജനലിലൂടെയോ ഉള്ളിലെ ചൂട് കുറയ്ക്കാന്‍ കര്‍ട്ടനുകളും മറ്റും ഉപയോഗിക്കുക
-വീടിനുള്ളില്‍ തണുത്ത വായു നിലനിര്‍ത്താന്‍ വാതിലുകളിലും ജനലുകളിലും വിടവുണ്ടാകാതെ നോക്കുക.
ലൈറ്റിംഗ്
-ഊര്‍ജം ലാഭിക്കാന്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുക.
-ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ലൈറ്റിംഗിനായി കാര്യക്ഷമമായ ലൈറ്റുകള്‍ (എല്‍ഇഡി) ഉപയോഗിക്കുക, കാരണം അവയുടെ ദൈര്‍ഘ്യമേറിയ ആയുസ്സും പരമ്പരാഗത ലൈറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്നതാണ്.
-നിങ്ങളുടെ ലൈറ്റ് ബള്‍ബുകള്‍ പതിവായി വൃത്തിയാക്കുക, കാരണം അഴുക്ക് പ്രകാശത്തിന്റെ വ്യാപനത്തെ പരിമിതപ്പെടുത്തുകയും പ്രകാശം കുറയ്ക്കുകയും ചെയ്യുന്നു.
-വേനല്‍ക്കാലത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത സ്ഥലങ്ങളില്‍ ആവശ്യമില്ലാത്ത ലൈറ്റുകള്‍ ഓഫ് ചെയ്യുകയും പ്രകൃതിദത്തമായ വെളിച്ചം പരമാവധി ഉപയോഗിക്കുകയും ചെയ്യുക.
-ലൈറ്റുകളുടെ തെളിച്ചം നിയന്ത്രിക്കാനും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനും ഡിമ്മറുകള്‍ സ്ഥാപിക്കുക.
വീട്ടുപകരണങ്ങള്‍
-വേനല്‍ക്കാലത്ത് ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍ ഓഫ് ചെയ്യുക
-ഊര്‍ജം പാഴാക്കാതിരിക്കാന്‍, ഫ്രിഡ്ജിലെ താപനില 4 ഡിഗ്രി സെല്‍ഷ്യസില്‍ സജ്ജമാക്കുക
– ഫ്രീസറിന്റെ താപനില 18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കുക.
-മൈക്രോവേവ് ഉപയോഗിക്കുക; അവ ഓവനുകളേക്കാള്‍ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്നു
– റഫ്രിജറേറ്റര്‍/ഫ്രീസര്‍ ഡോര്‍ ഗാസ്‌കറ്റ് കേടാകുന്നുണ്ടോയെന്ന് പരിശോധിക്കുക
-നിങ്ങളുടെ ഫ്രിഡ്ജ് നേരിട്ട് സൂര്യപ്രകാശത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക
-ഉയര്‍ന്ന ഊര്‍ജ്ജ ക്ഷമതയുള്ള ഫ്രിഡ്ജ് ഉപയോഗിക്കുക
വെള്ളം ലാഭിക്കുന്നതിനുള്ള നുറുങ്ങുകള്‍
-മിനിറ്റില്‍ 8 ലിറ്ററില്‍ താഴെ ഫ്‌ളോ റേറ്റ് ഉള്ള ഷവര്‍ഹെഡ് ഇന്‍സ്റ്റാള്‍ ചെയ്യുക.
-നിങ്ങളുടെ അടുക്കളയിലും കുളിമുറിയിലും എയറേറ്ററുകള്‍ സ്ഥാപിക്കുക, ഇത് പൈപ്പ് വെള്ളത്തിന്റെ ഉപയോഗം 40% വരെ കുറയ്ക്കും.
പല്ല് തേക്കുമ്പോഴോ ഷേവ് ചെയ്യുമ്പോഴോ വെള്ളം ഓഫാക്കുക, പ്രതിദിനം 5 ഗാലനിലധികം (19 ലിറ്റര്‍) ലാഭിക്കുക.
-ടാപ്പില്‍നിന്നുള്ള വെള്ളത്തിന് പകരം ഭാഗികമായി വെള്ളം നിറച്ച പാത്രത്തില്‍ പച്ചക്കറികള്‍ വൃത്തിയാക്കുക. നിങ്ങളുടെ വീട്ടിലെ ചെടികള്‍ക്ക് വെള്ളം വീണ്ടും ഉപയോഗിക്കുക.
-ടോയ്‌ലറ്റുകളില്‍ ചോര്‍ച്ചയുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിച്ച് അവ ഉടനടി നന്നാക്കുക.
-ബാഷ്പീകരണ നഷ്ടം കുറയ്ക്കുന്നതിന് രാവിലെ 8 മണിക്ക് മുമ്പോ വൈകുന്നേരം 6 മണിക്ക് ശേഷമോ ചെടികള്‍ നനയ്ക്കുക.
– ഒരു ഹോസ് അല്ലെങ്കില്‍ പൈപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ബക്കറ്റ് സോപ്പ് വെള്ളം ഉപയോഗിച്ച് നിങ്ങളുടെ കാര്‍ കഴുകുക.
-വാട്ടര്‍ ഹോസിന് പകരം ചൂല്‍ ഉപയോഗിച്ച് നിങ്ങളുടെ പുറംമുറ്റം വൃത്തിയാക്കുക.
-എല്ലാ ജല ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്ത് വാട്ടര്‍ മീറ്റര്‍ പരിശോധിച്ച് വര്‍ഷത്തില്‍ രണ്ട് തവണ ലീക്ക് ടെസ്റ്റ് നടത്തുക. മീറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, ഇത് പൈപ്പിംഗ് സിസ്റ്റത്തിലെ ജല ചോര്‍ച്ചയെ സൂചിപ്പിക്കുന്നു.