ജിദ്ദ – ദേശീയ വിമാന കമ്പനിയായ സൗദിയയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്ര ചെയ്തത് 1.37 കോടി പേര്‍. പ്രതിദിനം ശരാശരി 76,000 പേര്‍ തോതില്‍ സൗദിയ സര്‍വീസുകളില്‍ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയില്‍ സൗദിയ യാത്രക്കാരുടെ എണ്ണം 24 ശതമാനം തോതില്‍ വര്‍ധിച്ചു. ആറു മാസക്കാലത്ത് 85,400 വിമാന സര്‍വീസുകള്‍ സൗദിയ നടത്തി. സര്‍വീസുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തി. ആറു മാസക്കാലത്ത് പ്രതിദിനം ശരാശരി 470 സര്‍വീസുകള്‍ വീതം കമ്പനി നടത്തി.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 52 ശതമാനം തോതില്‍ വര്‍ധിച്ച് 74 ലക്ഷമായി. ആറു മാസക്കാലത്ത് 37,600 അന്താരാഷ്ട്ര സര്‍വീസുകള്‍ കമ്പനി നടത്തി. ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ 30 ശതമാനം തോതില്‍ വര്‍ധിച്ചു. നാലു ഭൂഖണ്ഡങ്ങളിലെ അന്താരാഷ്ട്ര സര്‍വീസുകളില്‍ 1,80,700 മണിക്കൂര്‍ സൗദിയ വിമാനങ്ങള്‍ പറന്നു. വിമാനങ്ങളുടെ പറക്കല്‍ സമയത്തില്‍ ആറു മാസത്തിനിടെ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി.