ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഹുറൂബ് ആയവർക്കും എംബസി വഴി ഫൈനൽ എക്സിറ്റ് നേടാം

വിവിധ കാരണങ്ങളാൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടി രാജ്യത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് പോകാൻ വേണ്ടി വഴി തെളിയുന്നു. അൽ ഖസീം പ്രവാസികൾക്കാണ് നാട്ടിലേക്ക് പോകാനുളള വഴി തെളിയുന്നത്. തൊഴിലുടമ ഹുറൂബ് ആക്കിയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാൻ ഇപ്പോൾ സാധക്കും. അൽ ഖസീം പോലയുള്ള വിദൂര പ്രവിശ്യകളിലാണ് ഈ ആനുകൂല്യം നടപ്പിൽ വരുത്തിയിരിക്കുന്നത്. സാമൂഹിക പ്രവർത്തകർ ആണ് ഇക്കാര്യം അറിയിച്ചത്. മനോരമയാണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. തൊഴിൽ സ്ഥാപനമോ തൊഴിലുടമയോ സ്വദേശിവത്കരണം പാലിക്കാത്ത ഗ്രീൻ കാറ്റഗറിയിലാണെങ്കിലും പുതിയനയം ആനുസരിച്ച് എംബസി മുഖേന നാട്ടിലേക്ക് പോകാം.

റിയാദിൽ നിന്ന് ദുരെയുള്ളവർ എംബസിയുമായി നേരിട്ട് ബന്ധപ്പെടണം എങ്കിൽ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലുള്ള സാമൂഹിക ക്ഷേമ വകുപ്പുമായി ബന്ധപ്പെടുത്തുന്ന ലിങ്കിൽ കയറി ഫൈനൽ എക്സിറ്റ് ഓപ്ഷനിൽ വിവരങ്ങൾ നൽകുക. തുടർന്ന് അപേക്ഷ സമർപ്പിക്കുക. എംബസി സാമൂഹിക ക്ഷേമവിഭാഗം ഓൺലൈനിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കും. തുടർന്ന് അൽ ഖസീമിലെ വിവിധ പ്രദേശങ്ങളിലെ ബന്ധപ്പെട്ട തൊഴിൽകാര്യ ഓഫീസുകളുമായി സംസാരിച്ച് കാര്യങ്ങൾ തീർപ്പാക്കും. ജിയിൽവാസമൊന്നുമില്ലാതെ ആഴ്ചകകൾക്കുള്ളിൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കും.

ഓൺലൈൻ ലിങ്കിലൂടെ നൽകുന്ന പരാതിയെകുറിച്ചറിയാൻ 0542126704 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ അറിയാൻ സാധിക്കും. ബുറൈദ, ഉനൈസ, അൽറസ്സ് എന്നീ പ്രദേശങ്ങളിൽ എതാണോ സ്പോൺസറുടെ നാട് അതും വ്യക്തമാക്കി അപേക്ഷയുടെ പുരോഗതി അറിയാനാവും. പരാതിക്ക് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ലേബർ ഓഫീസിൽ നിന്നും ലഭിക്കുന്ന റഫറൻസ് സ്ലിപ് സമർപ്പിച്ച് എക്സിറ്റ് അപേക്ഷകന് തങ്ങളുടെ പ്രദേശത്തുള്ള ജവാസത്തിൽ നിന്നോ, തർഹീലിൽ നിന്നോ ഫൈനൽ എക്സിറ്റ് സ്വന്തമാക്കാൻ സാധിക്കും.
ദമാം, ജുബൈൽ അടക്കമുള്ള പ്രദേശങ്ങളിൽ എംബസി സംഘത്തിന്റെ സന്ദർശനം ഉണ്ടായിരിക്കും. 15 ദിവസത്തിലൊരിക്കൽ ആണ് ഈ സന്ദശനം അനുവദിക്കുക. കിഴക്കൻ പ്രവിശ്യയിലെ അൽഹസ, മധ്യ പ്രവിശ്യയിലെ അൽ ഖസീം എന്നിവിടങ്ങളിൽ മാസത്തിൽ ഒരിക്കൽ ആയിരിക്കും സന്ദർശനം ഉണ്ടായിരിക്കുക. അതാത് പ്രദേശങ്ങളിലെ തൊഴിൽകാര്യ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷകൾ തീർപ്പാക്കുന്നത്.

റിയാദ് ഇന്ത്യൻ എംബസി പരിധിയിലുള്ളവർ https://cgijeddah.org/consulate/exitVisa/embreg.aspx എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്. ജിദ്ദ കോൺസുലേറ്റ് പരിധിയിലുള്ളവർ https://cgijeddah.org/consulate/exitVisa/reg.aspx എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒരുപാട് പ്രവാസികൾക്ക് ഒരുപാട് പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ പുതിയ തീരുമാനം എത്തിയിരിക്കുന്നത്. റിയാദിൽ നിന്നും അകലെ താമസിക്കുന്ന പല പ്രവാസികൾക്കും ഈ തീരുമാനം വലിയ ഉപകാരമായിരിക്കുന്നു. പരാതികൾ അറിയാക്കാൻ വേണ്ടി വലിയ തുക നൽകി ടാക്സി വിളിച്ച് പോകേണ്ട അവസ്ഥ മാറി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!