ദോഹ:ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ ഹ്രസ്വകാല പാർക്കിംഗ് നിരക്കുകൾ ഇന്നലെ മുതൽ
പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. മണിക്കൂർ നിരക്ക്: 15 റിയാൽ തോതിയായിരിക്കും. 8 മണിക്കൂർ വരെയാണ് ഇത് ബാധകമാവുക.അതിന് ശേഷം പ്രതിദിന നിരക്ക് ബാധകമാകും. 145 റിയാലാണ് പ്രതിദിന നിരക്ക്.
പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് പ്രതിവാര നിരക്കും ലഭ്യമാണെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. 725 റിയാലാണ് പ്രതിവാര നിരക്ക്. ഔദ്യോഗിക വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടില്ലെങ്കിലും ആദ്യ അരമണിക്കൂർ വരെയുള്ള സൗജന്യം തുടരുമെന്നാണറിയുന്നത്.