ഈ മാസം 25 മുതൽ 70 ലധികം പ്രൊഫഷനുകൾക്ക് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിക്കൊണ്ട് സൗദി കോൺസുലേറ്റ് സർക്കുലർ.
നേരത്തെ ബാധകമാക്കിയിരുന്ന 19 പ്രൊഫഷനുകൾക്ക് പുറമേയാണ് ഇപ്പോൾ 50 ലധികം പ്രൊഫഷനുകൾക്ക് കൂടി യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് ന്യൂ കാലിക്കറ്റ് ട്രാവൽസ് കൊച്ചി മാനേജർ മുഹമ്മദ് മുബാറക് അറേബ്യൻ മലയാളിയെ അറിയിച്ചു.
ജൂലൈ 25 മുതൽ താഴെ കൊടുത്ത പ്രൊഫഷനുകളിൽ വിസ ഇഷ്യു ചെയ്തവർക്ക് വിസ സ്റ്റാംബ് ചെയ്യണമെങ്കിൽ പാസ്പോർട്ടിനും വിസക്കുമൊപ്പം തൊഴിൽ യോഗ്യതാ ടെസ്റ്റ് നടത്തിയതിന്റെ രേഖ കൂടി സമർപ്പിച്ചിരിക്കണമെന്ന് കോൺസുലേറ്റ് ഓർമ്മപ്പെടുത്തി. കോൺസുലേറ്റ് പരാമർശിച്ച നിർദ്ദിഷ്ട 70 ലധികം വരുന്ന പ്രൊഫഷനുകളുടെ പേര് വിവരങ്ങൾ താഴെ 3 ഇമേജുകളായി കൊടുത്തിരിക്കുന്നു.
യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ പോയാൽ മതി.



