മദീന:പ്രിൻസ് മുഹമ്മദ് ബിൻ അബ് ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടിവരുന്ന ശരാശരി സമയം മൂന്നു മിനിറ്റ് ആയി കുറഞ്ഞു. കസ്റ്റംസ് പരിശോധനക്ക് കാത്തുനിൽക്കേണ്ട ശരാശരി സമയം 1.1 മിനിറ്റ് ആയും കുറഞ്ഞു. നിർഗമന യാത്രക്കാരുടെ സുരക്ഷാ പരിശോധനക്ക് എടുക്കുന്ന ശരാശരി സമയം 1.6 മിനിറ്റ് ആയി കുറഞ്ഞതായും രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രകടനത്തെ കുറിച്ച ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിർഗമന യാത്രക്കാരുടെ ജവാസാത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശരാശരി 1.8 മിനിറ്റും ആഗമന യാത്രക്കാരുടെ ജവാസാത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 6.2 മിനിറ്റും എടുക്കുന്നു.