രാജ്യത്തിനു പുറത്തായിരിക്കുന്ന തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിക്കാറായെങ്കിൽ സ്‌പോൺസർക്ക് തൊഴിലാളി സൗദിയിൽ ഇല്ലാതിരിക്കെ തന്നെ പുതുക്കാൻ കഴിയും. സ്‌പോൺസറുടെ അബ്ശിർ അല്ലെങ്കിൽ മുഖീം വഴിയാണ് ഇതു സാധിക്കുക. പുതുക്കുന്നതിനാവശ്യമായ ഫീസ് അടച്ചാൽ സ്‌പോൺസർക്ക് ഓൺലൈൻ സംവിധാനം ഉപയോഗിച്ചു നിങ്ങളുടെ ഇഖാമ പുതുക്കി നൽകാനാവും.