ദമാം – വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദിയിൽ ജോലി നേടിയ കേസിൽ ഇന്ത്യൻ യുവാവിനെ ദമാം ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അംഗത്വത്തിനു വേണ്ടി സമർപ്പിച്ചപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞത്.