GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒമാനിൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം കർശനമാക്കി

മസ്‌കറ്റ്:ചൂട് കടുത്തതോടെ ഒമാനിൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം കർശനമാക്കി. വിശ്രമം നൽകാത്തതുമായി ബന്ധപ്പെട്ട് 250 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ വ്യക്തമാക്കി. ജൂൺ ഒന്ന് മുതൽ ആണ് ഒമാനിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
തൊഴിലാളികൾക്ക് ഉച്ച വിശ്രമം നിയമം നടപ്പിലാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി കൈക്കൊള്ളുന്നതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ ഹെൽത്ത് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എൻജിൻ സക്കറിയ ബിൻ ഖമീസ് അൽ സാദി വ്യക്തമാക്കി.
ഒമാൻ തൊഴിൽ നിയമപ്രകാരം ജൂൺ ഒന്ന് മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നിർബന്ധമാണ്. ഇത് അനുസരിച്ച് തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽവരെ പിഴയും ഒരു മാസത്തെ തടവും ലഭിച്ചേക്കും.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!