റിയാദ്:കഴിഞ്ഞ വർഷം ജൂൺ (2022)നെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ സൗദിയിൽ പണപ്പെരുപ്പ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തായി സൗദി സ്റ്റാറ്റിക്‌സ് മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയതിലേറെ 2.7 ശതമാനമാണ് ഈ വർഷത്തെ വർധന. ഈ വർഷം തന്നെ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ .02 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുമുണ്ട്. ഭക്ഷണ പദാർത്ഥങ്ങൾ, കൂൾ ഡ്രിംഗ്‌സുകൾ എന്നിവയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ശതമാനം വർധന് രേഖപ്പെടുത്തിയിട്ടുണ്ട്. പാർപ്പിടം, വൈദ്യുതി, വെള്ളം എന്നിവയിൽ 9.1 ശതമാനമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ്‌പോർട്ടേഷൻ രംഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത് 1.6 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.