മക്ക:സൗദി ഭീകരന് മക്കയിൽ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരവാദം പിന്തുടരുകയും ഭീകര സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുകയും ഭീകരാക്രമണങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്ത സ്വാലിഹ് ബിൻ സഈദ് ബിൻ അലി അൽകർബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
സൗദി, യെമൻ അതിർത്തിയിലെ അൽവദീഅ അതിർത്തി പോസ്റ്റിലും ശറൂറ ജനറൽ ഇൻവെസ്റ്റിഗേഷൻ ആസ്ഥാനത്തിനു നേരെയും ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതികളെയും ആക്രമണങ്ങളിൽ പങ്കെടുക്കുന്നവരെ കുറിച്ചും മുൻകൂട്ടി അറിഞ്ഞിട്ടും അതേ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരുന്ന സ്വാലിഹ് അൽകർബി യെമനിൽ പോരാട്ടങ്ങളിൽ പങ്കെടുത്തതായും ആയുധ പരിശീലനങ്ങൾ നേടിയതായും കണ്ടെത്തിയിരുന്നു.