ജിദ്ദ- അറ്റകുറ്റപ്പണിയെടുക്കാതെ വാഹനം റോഡിലിറങ്ങിയാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കും. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ മെയിൻ റോഡുകളിലൂടെ സഞ്ചരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനഹങ്ങളിൽ റിപ്പയർ ജോലികൾ ചെയ്യാനും തകരാറുകൾ ശരിയാക്കാനും ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് ഉടമയ്ക്കും പരിസ്ഥിതിക്കും ഒരേസമയം സംരക്ഷണം നൽകുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
കേടുവന്ന വാഹനങ്ങളുമായി സൗദിയിലെ റോഡിലിറങ്ങിയാൽ ഇനി പിഴ 500 റിയാൽ മുതൽ 900 റിയാൽ വരെ
