അബുദാബി:വാഹന യാത്രക്കാരുടെ സൗകര്യാര്‍ഥം ട്രാഫിക് പിഴ അടക്കുന്നതിന് പുതിയ നൂതന സംവിധാനവുമായി അബുദാബി പോലീസ്. അബുദാബി പോലീസിന്റെ http://www.adpolice.gov.ae എന്ന വെബ്സൈറ്റില്‍ ഈ സംവിധാനം ലഭിക്കും.
‘സ്മാര്‍ട്ട് സര്‍വീസസ് ഫോര്‍ മോഡേണ്‍ പോലീസ്’ എന്ന കാമ്പെയ്നിന് കീഴിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് സേവനം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ സൗജന്യമാണെന്ന് പോലീസ് വിശദീകരിച്ചു. സമര്‍പ്പിക്കേണ്ട രേഖകളില്‍ എമിറേറ്റ്സ് ഐഡിയും വാഹന ഉടമസ്ഥാവകാശവും അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പേപ്പറുകളും ഉള്‍പ്പെടുന്നു.