റിയാദ്-സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു. 2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ നൂറുകണക്കിനാണ് അവസരങ്ങള്‍. അടുത്ത സെപ്റ്റംബറില്‍ ഇന്റര്‍വ്യൂ പ്രക്രിയ ആരംഭിക്കുമെന്നും 2024 ജനുവരിയില്‍ പുതിയ ജോലിക്കാരെ ഉള്‍പ്പെടുത്തുമെന്നും റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പീറ്റര്‍ ബെല്ല്യൂ പറഞ്ഞു. യോഗ്യതയുള്ള പൈലറ്റുമാര്‍ക്കടക്കം അതുവരെ പരിശീലനം നല്‍കും.
റിയാദ് എയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 39 വിമാനങ്ങളുടെ പ്രാരംഭ ഫ് ളീറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് 700 പൈലറ്റുമാരെ നിയമിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി, ബോയിംഗ് 787 പ്രവര്‍ത്തിപ്പിച്ച് പരിചയമുള്ള പൈലറ്റുമാരേയും വൈഡ് ബോഡിയില്‍ നിലവില്‍ വൈദഗ്ധ്യമുള്ളവരെയുമാണ് എയര്‍ലൈന്‍ അന്വേഷിക്കുന്നത്.
ഓണ്‍ലൈനായി അപേക്ഷിക്കണമെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷകരുമായി ബന്ധപ്പെടുമെന്നും ബെല്ല്യൂ പറഞ്ഞു.
സാമ്പത്തിക വൈവിധ്യവല്‍ക്കരണ പരിപാടിയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്നത്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് 30 ബില്യണ്‍ ഡോളറിന്റെ റിയാദ് എയര്‍.
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം സൗദി അറേബ്യ ആരംഭിക്കുന്ന പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്റെ പേരില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടക്കുന്നതായി കമ്പനി അധികൃതര്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളും ലിങ്കുകളും വഴി റിയാദ് എയറില്‍ ജോലി വാഗ്ദാനം നല്‍കി പണം ആവശ്യപ്പെടുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കമ്പനി അറിയിച്ചു.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ തൊഴിലവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. അപേക്ഷക്ക് ആരില്‍ നിന്നും മുന്‍കൂര്‍ പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്നില്ല.
2030ഓടെ ലോകത്തെ 100 ലധികം സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് റിയാദ് എയര്‍ലൈന്‍സ് ലക്ഷ്യമിടുന്നത്. ബോയിംഗ് ഡ്രീംലൈനര്‍ 9787 ന്റെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന് കരുത്ത് പകരാന്‍ 90 ജിഎന്‍എക്‌സ് എഞ്ചിനുകള്‍ വാങ്ങാന്‍ റിയാദ് എയര്‍ലൈന്‍സ് നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു.