GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യാൻ അനുമതി നൽകി തുടങ്ങി നുസുക്ക് ആപ്പ് വഴി പെർമിറ്റെടുത്തവർക്ക് ഉംറക്കും റൗദ ശരീഫിൽ നമസ്കരിക്കുന്നതിനും അനുമതിയുണ്ട്.


മക്ക: ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യാൻ അനുമതി നൽകി തുടങ്ങി. നുസുക്ക് ആപ്പ് വഴി പെർമിറ്റെടുത്തവർക്ക് ഉംറക്കും റൗദ ശരീഫിൽ നമസ്കരിക്കുന്നതിനും അനുമതിയുണ്ട്.

മുഹറം 1 അഥവാ ജൂലൈ 19 മുതലാണ് പുതിയ ഉംറ സീസണ് ആരംഭിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിക്ക് വന്ന് തുടങ്ങും. നുസുക് ആപ്പ് വഴി പെർമിറ്റെടുത്ത നിരവധി പേർ ഉംറ ചെയ്യാൻ മക്കയിലെത്തി. നിലവിൽ സൗദിയിൽ ഏത് തരം വീസയിൽ കഴിയുന്നവർക്കും ഇപ്പോൾ ഉംറ ചെയ്യാൻ അനുമതി ലഭിക്കും.

ജൂലൈ 19 മുതൽ വിദേശ തീർഥാടകർ കൂടി വന്നു തുടങ്ങുന്നതോടെ വീണ്ടും തിരക്ക് വർധിക്കും. മദീനയിലെ റൗദ ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഉംറ ചെയ്യാൻ രണ്ട് മണിക്കൂർ വീതവും, റൗദ ശരീഫിൽ നമസ്കരിക്കാൻ അര മണിക്കൂർ വീതവുമാണ് അനുവദിക്കുക.

ഹജ് സീസൺ അവസാനിച്ചതോടെയാണ് വീണ്ടും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്. ഹജ് കർമ്മങ്ങൾക്കായി ഹാജിമാർ എത്തി തുടങ്ങിയതോടെ ജൂണ് 14 മുതലാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തി വെച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!