യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ജോര്‍ദാന്‍, ഈജിപ്ത്, കാനഡ, ഓസ്ട്രിയ, ബ്രിട്ടന്‍ എന്നിവിടങ്ങളിലുമാണ് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ തന്നെ സഊദി ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സഊദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചില രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.
സഊദി ലൈസൻസ് സാധുതയുള്ള രാജ്യങ്ങളെക്കുറിച്ച് അറിയാം.
1. യു.എ .ഇ: സഊദി ഡ്രൈവിംഗ് ലൈസൻസ്
ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു.എ .ഇ ആണ് മുമ്പിൽ. സഊദിയിൽ നിന്ന് നിരവധി വാഹനങ്ങൾ അതിർത്തി കടന്ന് യു.എ .ഇ യിലേക്ക് പോകാറുണ്ട്. സഊദി പൗരന്മാർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് അടിസ്ഥാനമാക്കി യു.എ .ഇ ലൈസൻസ് ലഭിക്കാനും ഒരു പ്രയാസവുമില്ല.
2. ബഹ്റൈൻ: സഊദി ഡ്രൈവിംഗ് ലൈസൻസ് അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈനും ഉൾപ്പെടുന്നു. സാധുവായ സഊദി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ കിംങ് ഫഹദ് കോ വഴി ഡ്രൈവ് ചെയ്ത് ബഹ്റൈനിലേക്കു പോകാം.
3. ജോർദാൻ: സൗദി ഡ്രൈവിംഗ് ലൈസൻസ് അംഗീകരിക്കുന്ന മറ്റൊരു രാജ്യം ജോർഡാൻ ആണ്. നിരവധി സൗദി പൗരൻമാരും സൗദിയിലെ പ്രവാസികളും ജോർഡാൻ അതിർത്തിയിൽ നിന്ന് ‘ഓൺ അറൈവൽ വിസ’ എടുക്കുകയും സ്വന്തം വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ട്.
4. കുവൈത്ത്: സഊദി ഡ്രൈവിംഗ് ലൈസൻസ്
ഉണ്ടെങ്കിൽ എളുപ്പത്തിൽ കുവൈത്തിലേക്ക് പോകാം. കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസ് സഊദിയും അംഗീകരിച്ചതിനാൽ കുവൈത്തിലുള്ളവർക്ക് സഊദിയിലും നിഷ്പ്രയാസം വാഹനമോടിക്കാം.
5. ഖത്തർ: സഊദി പൗരന്മാർക്കും പ്രവാസികൾക്കും സഊദി ഡ്രൈവിംഗ് ലൈസൻസ് ഖത്തറിൽ വാഹനമോടിക്കാൻ കഴിയും.
6. ഈജിപ്ത്: രാജ്യത്ത് പ്രവേശിച്ച തിയ്യതി മുതൽ മൂന്നു മാസം വരെ സഊദിയുടെ അംഗീകാരമുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ വാഹനമോടിക്കാൻ അനുവദിക്കുന്ന രാജ്യമാണ് ഈജിപ്ത്. ഈ രാജ്യത്ത് വാഹനങ്ങൾ വാടകക്കെടുക്കുന്ന കമ്പനികളിൽ അധികവും സഊദിയുടേതാണ്. സഊദിയുടെ സാധുതയുള്ള പാസ്പോർട്ടും ലൈസൻസും ഉണ്ടെങ്കിൽ ഈജിപ്തിൽ വാഹനം ഓടിക്കാൻ ഒരു തടസ്സവുമില്ല.
7. കാനഡ: രാജ്യത്ത് പ്രവേശിക്കുന്ന തിയ്യതി മുതൽ മൂന്ന് മാസം വരെ സഊദി ലൈസൻസ് ഉള്ളവർക്ക് വാഹനമോടിക്കാൻ അനുവാദം നൽകുന്ന മറ്റൊരു രാജ്യമാണ് കാനഡ. ഈ രാജ്യത്ത് വാഹനമോടിക്കുന്നവർക്ക് ഓരോ പ്രവിശ്യയിലെയും നിയന്ത്രണങ്ങളും നിയമങ്ങളും വ്യത്യസ്തമായിരിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
8. ഓസ്ട്രിയ: സഊദി ലൈസൻസ് ഈയിടെയായി ഓസ്ട്രിയയും ഒദ്യോഗികമായി അംഗീകരിച്ചു. ഓസ്ട്രിയയിലെത്തുന്ന സഊദി ലൈസൻസ് ഉള്ളവർക്ക് അവരുടെ വാഹനങ്ങൾ ഈ രാജ്യത്ത് ഓടിക്കാൻ മറ്റു തടസ്സങ്ങളില്ല.
9. യു.കെ: സഊദി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് യു.കെയിൽ ഒരു വർഷം വരെ വാഹനമോടിക്കാൻ ആ രാജ്യത്തെ അധികൃതർ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, സഊദി പൗരന്മാർക്ക് മാത്രമാണ് ഈ ആനുകൂല്യം. സഊദി ഡ്രൈവിംഗ് ലൈസൻസ് ഉള്ള പ്രവാസികൾക്ക് യു.കെ യിൽ വാഹനമോടിക്കാൻ കഴിയില്ല. ഒരു വർഷത്തിന് ശേഷം യു.കെ യിൽ വാഹനമോടിക്കാൻ ആ രാജ്യത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് വേണമെന്നാണ് നിലവിലുള്ള നിയമം.
10. ഒമാൻ: ഓട്ടോമാറ്റിക് വാഹനങ്ങളോടിക്കാൻ ഒമാനി റോഡ് ടെസ്റ്റ് പാസാകണം