GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നാടുകടത്തിയവർക്ക് മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും പ്രവേശന വിലക്ക്, വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ–ലിങ്ക് സംവിധാനം വഴി കൈമാറും

കുവൈത്ത് സിറ്റി/അബുദാബി: പ്രവാസികൾക്ക് കടുത്ത പണിയുമായി പുതിയ നീക്കം. ഒരു രാജ്യത്ത് നിന്ന് നാട് കടത്തിയവർക്ക് മറ്റു രാജ്യങ്ങളിലേക്ക് പ്രവേശന വിലക്ക് കൊണ്ടു വരികയാണ് ഗൾഫ് രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി യുഎഇയും കുവൈതും പരസ്പരം വിവരങ്ങൾ കൈമാറുകയാണ്. ഇത് പൂർണമായി നടപ്പിലാക്കിയാൽ ഏതെങ്കിലും ഒരു രാജ്യത്ത് ഇത് പോലെ നാട് കടത്തിപ്പെട്ടാൽ പിന്നീട് ഒരു ഗൾഫ് രാജ്യത്തെക്കും പ്രവേശനം അസാധ്യമാകും. ഇത് വരെ നാട് കടത്തിപ്പെട്ട രാജ്യത്തേക്ക് മാത്രമാണ് പ്രവേശന വിലക്ക്.

വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ–ലിങ്ക് സംവിധാനം വഴി കൈമാറുന്നതോടെ ഒരു രാജ്യത്ത് നിന്ന് നാടുകടത്തിയവർക്ക് മറ്റു രാജ്യങ്ങളിലേക്കും പ്രവേശനം അസാധ്യമാകും. മാനവശേഷി, ഇൻഫർമേഷൻ ടെക്‌നോളജി, ട്രാഫിക്, ക്രിമിനൽ സെക്യൂരിറ്റി, മന്ത്രിതല സമിതി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ജിസിസി രാജ്യങ്ങളുമായി പരസ്പരം ഇലക്ട്രോണിക് ബന്ധം സ്ഥാപിക്കുന്നതോടെ കുറ്റവാളികൾ രാജ്യത്തു പ്രവേശിക്കുന്നത് തടയാനാകുമെന്നും വിലയിരുത്തി.

യുഎഇയിലും കുവൈത്തിലും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഇരുരാജ്യങ്ങളിലേക്കും തിരിച്ചുവരാനാകില്ല. ഇവരുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ–ലിങ്ക് സംവിധാനം വഴി കൈമാറുന്നതോടെ പ്രവേശന വിലക്ക് ഏർപ്പെടുത്തും. യുഎഇയിൽ കൃത്രിമം നടത്തി കുവൈത്തിലേക്കും തിരിച്ചും പോകുന്നവരെ പുതിയ സംവിധാനം വഴി പിടികൂടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!