ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

മക്കയിൽ ഹോട്ടൽ വാടക 40% ത്തോളം കുറഞ്ഞു

മക്ക:ഹജ് സീസൺ അവസാനിച്ചതോടെ മക്കയിൽ വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിൽ ഹോട്ടൽ വാടക 40 ശതമാനത്തോളം കുറഞ്ഞു. അസീസിയ അടക്കം ഹജ് തീർഥാടകർ താമസിക്കുന്ന മറ്റു പ്രദേശങ്ങളിൽ ഹോട്ടൽ വാടക 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്ന് ഹോട്ടലുകളിലെ ബുക്കിംഗ് മാനേജർമാർ പറഞ്ഞു. ഹജ് സീസൺ അവസാനിച്ചത് ഫർണിഷ്ഡ് അപാർട്ട്‌മെന്റ് മേഖലയെ ആണ് ഏറ്റവുമധികം ബാധിച്ചത്. ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളുടെ വാടക 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ബിസിനസ് കുത്തനെ കുറഞ്ഞതിനാൽ പല ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും ലോഡ്ജുകളും അടുത്ത റമദാൻ വരെ അടച്ചിടാൻ ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.
അടുത്ത ഉംറ സീസണുള്ള ഒരുക്കങ്ങൾ ഹറമിനടുത്ത ഹോട്ടലുകൾ ആരംഭിച്ചതായി ഹോട്ടൽ മേഖലാ വൃത്തങ്ങൾ പറഞ്ഞു. ഉംറ കർമം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിദേശങ്ങളിലുള്ളവർക്ക് ഹജ്, ഉംറ മന്ത്രാലയം ദുൽഹജ് 15 മുതൽ നുസുക് ആപ്പ് വഴി ഇ-വിസകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. വിസകൾ നേടുന്നവർക്ക് മുഹറം ഒന്നു മുതൽ സൗദിയിൽ പ്രവേശിക്കാൻ സാധിക്കും. വിനോദ സഞ്ചാര ലക്ഷ്യത്തോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ഷെൻഗൻ വിസയും അമേരിക്കയുടെയും ബ്രിട്ടന്റെയും വിസയും ലഭിക്കുന്നവർക്കും സൗദി അറേബ്യ എളുപ്പത്തിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നുണ്ട്. ഈ വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്കും ഉംറ കർമം നിർവഹിക്കാൻ സാധിക്കും. ഇങ്ങിനെ ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച് ഉംറ കർമം നിർവഹിക്കാൻ എത്തുന്നവരും മക്കയിൽ ഹോട്ടൽ മേഖലയിൽ ഡിമാന്റ് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മക്കയിൽ 1,150 ലേറെ ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളുമുണ്ട്. ഹജ്, ഉംറ തീർഥാടകരുടെ എണ്ണം പലമടങ്ങ് വർധിപ്പിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിൽ വർധിച്ച ആവശ്യം നേരിടുന്നതിന് മക്കയിൽ ഹോട്ടൽ നിർമാണത്തിൽ വലിയ വലിയ വളർച്ചയുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!