അബുദാബി: ഗൾഫിഫിലേക്ക് വരും മുമ്പ് നാട്ടിൽ നിന്ന് ഉപയോഗിച്ച മലയാളി യുവാവ് യു എ ഇ യിൽ ജയിലിൽ. പുതിയ ജോലിക്കായി യു എ ഇ യിൽ എത്തിയ മലയാളി യുവാവാണ് ബ്ലഡിൽ ലഹരി അംശം കണ്ടെത്തിയതിനെ തുടർന്ന് ജയിലിൽ അകപ്പെട്ടത്. സാമൂഹ്യ പ്രവർത്തകനാണ് 19 കാരനായ യുവാവ് ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ജയിലിലായ വിവരം പുറം ലോകവുമായി പങ്ക് വെച്ചത്.
പുതിയ വിസയിൽ എത്തിയ യുവാവ് യാദൃശ്ചികമായാണ് ഇത്തരം നടപടികളിൽ എത്തപെട്ടത്. വിസയിൽ എത്തിയ യുവാവ് രണ്ട് ദിവസത്തിന് ശേഷം തലചുറ്റൽ വന്ന് വീഴുകയും ആശുപത്രിയിൽ എതിർക്കുകയും ചെയ്തു. ഇവിടെ വെച്ച് രക്തം ശേഖരിച്ച് നടത്തിയ പരിശോധനയിൽ രക്തത്തിൽ ലഹരിമരുന്നിന്റെ അംശം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ നേരിട്ട് ജയിലിലേക്കും മാറ്റി.
സംഭവത്തിൽ ഇടപെട്ട് അന്വേഷിച്ചവർക്ക് മുന്നിൽ യുവാവ്, ഗൾഫിൽ എത്തിയ ശേഷം ലഹരി ഉപയിഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കൂടുതൽ അന്വേഷണം നടത്തുകയും പിന്നീടാണ് രണ്ട് ദിവസം മുമ്പ് നാട്ടിൽ നിന്ന് ലഹരി ഉപയോഗിച്ചതിന്റെ ഫലമാണ് രക്തത്തിൽ അംശം കണ്ടെത്താൻ ഇടയാക്കിയതെന്ന് വ്യക്തമായത്. ഒരിക്കൽ ലഹരിമരുന്ന് ഉപയോഗിച്ചാൽ 3 ദിവസം മുതൽ 28 ദിവസം വരെ ലഹരിമരുന്നിന്റെ അംശം മൂത്രം പരിശോധനയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 1 വർഷം മുതൽ 5 വർഷം വരെയാണ് യുഎയിലെ ജയിൽ ശിക്ഷ എന്ന് മുന്നറിയിപ്പും സാമൂഹ്യ പ്രവർത്തകൻ നൽകുന്നു. മാത്രമല്ല, ശേഷം നാടുകടത്തുകയും ചെയ്യും. ലഹരിമരുന്ന് ഇടപാടിന് 25 വർഷം വരെ തടവും നാട്കടത്തലും ശിക്ഷയായി ലഭിക്കും.
വിദേശത്ത് ലഹരിമരുന്ന് ഉപയോഗിച്ചാലും തിരിച്ച് എത്തുമ്പോൾ പിടി വീഴുമെന്ന് നേരത്തെ തന്നെ യു എ ഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രാജ്യത്തിന് പുറത്തെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങളില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്ന യുഎഇ നിവാസികള്‍ക്കെതിരേയാണ് മുന്നറിയിപ്പുള്ളത്.
ചില രാജ്യങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം നിയമവിധേയമാണെങ്കിലും അവിടങ്ങളിലെ മയക്കുമരുന്ന് വിതരണ കഫേകളിലെയും മറ്റു കേന്ദ്രങ്ങളിലെയും സ്ഥിരം സന്ദര്‍ശകര്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് യുഎഇ അധികൃതരുടെ നേരത്തെയുള്ള മുന്നറിയിപ്പ്.
ചില രാജ്യങ്ങളില്‍ മയക്കു മരുന്ന് ഉപയോഗം നിയമ വിധേയമാണെങ്കിലും ഇവിടങ്ങളിലെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വദേശികളെയും പ്രവാസികളെയും നിരീക്ഷിക്കാനും അവര്‍ യുഎഇയില്‍ മടങ്ങിയെത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് മുതിരാനും പോലിസ് മടിക്കില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ കൗണ്‍സില്‍ ചെയര്‍മാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഷാര്‍ജയിലെ സിറ്റി സെന്റര്‍ അല്‍ സഹിയ മാളില്‍ ‘ഇത് തടയാന്‍ ഞങ്ങളോടൊപ്പം ചേരൂ’ എന്ന മുദ്രാവാക്യവുമായി നടത്തിയ ഡ്രഗ് പ്രിവന്‍ഷന്‍ ഫോറത്തിന്റെ ഉദ്ഘാടന വേളയില്‍ ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഡ്രഗ് കണ്‍ട്രോള്‍ കൗണ്‍സില്‍ ചെയര്‍മാന്റെ മുന്നറിയിപ്പ്.
സൗദിയിൽ ലഹരി മരുന്ന് പിടികൂടുന്നതിന്റെ വീഡിയോ കാണാം?