ദമാം:കിംഗ് ഫഹദ് കോസ്വേയില് ടോള്‍ ഫീസ് അടക്കാന്‍ ഇ-പെയ്മെന്റ് സൗകര്യമൊരുക്കിയതായി കോസ്വേ അതോറിറ്റി പറഞ്ഞു. ടോള്‍ ഗെയ്റ്റുകളില്‍ കാത്തുനില്‍ക്കേണ്ടതില്ലാതെ വേഗത്തില്‍ കടന്നുപോകാന്‍ ഇ-പെയ്മെന്റ് സേവനം യാത്രക്കാരെ സഹായിക്കും. ഇ-പെയ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്തി ടോള്‍ ഫീസ് അടക്കുന്നവര്‍ക്ക് ഓട്ടോമാറ്റിക് ഇ-ഗെയ്റ്റുകള്‍ വഴി വേഗത്തില്‍ കടന്നുപോകാനും ജിസ്ര്‍ ആപ്പ് വഴി സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. ജിസ്ര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ കിംഗ് ഫഹദ് കോസ്വേ അതോറിറ്റി യാത്രക്കാരോട് ആവശ്യപ്പെട്ടു.